വിവാഹനിശ്ചയ ആഘോഷങ്ങളുടെ മേളങ്ങൾക്കിടയിൽ മകനെ തോളിലിരുത്തി ആനകളിച്ചുനടന്ന നടന്റെ മനോഹര ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫർ അജിലാൽ ഫ്രെയിമിലാക്കുകയായിരുന്നു.
TNN5 Nov 2017, 1:50 pm
നടൻ ലാലിന്റെ മകൾ മോണിക്കയുടെ വിവാഹനിശ്ചയമായിരുന്നു ശനിയാഴ്ച. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ ഗംഭീര ചടങ്ങ്. പഞ്ചാബി വിവാഹങ്ങളുടെ തീമിലായിരുന്നു വേദി അണിയിച്ചൊരുക്കിയിരുന്നത്. മിക്കവരും അണിഞ്ഞിരുന്ന വസ്ത്രങ്ങളും പഞ്ചാബി തീമിലുള്ളതായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരമായതും ആർഭാഡം നിറഞ്ഞതുമായ ചടങ്ങ്. അതിനിടയിൽ മകനുമായി ആനകളിച്ചുനടക്കുകയായിരുന്നു ഒരു പ്രമുഖ നടൻ. അത് മറ്റാരുമല്ല നടൻ ആസിഫ് അലി തന്നെ. ഭാര്യയും ഒപ്പമുണ്ട്. വിവാഹനിശ്ചയ ആഘോഷങ്ങളുടെ മേളങ്ങൾക്കിടയിൽ മകൻ അബ്റാമിനെ തോളിലിരുത്തി ആനകളിച്ചുനടന്ന ആസഫി അലിയുടെ മനോഹര ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫർ അജിലാൽ ഫ്രെയിമിലാക്കുകയായിരുന്നു.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.