'മധുരരാജ' ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ ഫിനാൻസ് വിഭാഗം കൈകാര്യം ചെയ്തതിരുന്ന മലയാള സിനിമയിലെ സീനിയര്‍ ഫിനാൻസ് കൺട്രോളറും നടനുമായ അശോക് മേനോൻ അന്തരിച്ചു. 59 വയസ്സായിരുന്നു. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ഫിനാൻസ് കൺട്രോളറായിരുന്നു അശോക് മേനോൻ.
ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം 20 വര്‍ഷത്തിലേറെയായി സിനിമാമേഖലയിൽ ഫിനാൻസ് കൺട്രോളറായിരുന്നു അദ്ദേഹം. ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന 'ലവ് ആക്ഷൻ ഡ്രാമ', 'ശുഭരാത്രി' തുടങ്ങിയ സിനിമകളുടേയും ഫിനാൻസ് കൺട്രോളര് അദ്ദേഹമായിരുന്നു. വര്‍ണ്ണചിത്രയുടെ നിരവധി ചിത്രങ്ങളുടെ ഫിനാൻസ് കൺട്രോളര് അദ്ദേഹമായിരുന്നു.
'ഡിറ്റക്ടീവ്' ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് അശോക്. മധുരരാജയുടെ വിജയം ആഘോഷിക്കാൻ നിൽക്കാതെ വിടവാങ്ങിയ അശോകേട്ടന് പ്രണാമം രേഖപ്പെടുത്തി മധുരരാജയുടെ ഒഫീഷ്യൽ പേജിൽ അണിയറപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുമുണ്ട്.