ആപ്പ്ജില്ല

സിനിമാ സമരം; തീയറ്ററുകള്‍ മുഴുവന്‍ അടച്ചിടാന്‍ ആലോചന

സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു. സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളും അടച്ചിടാന്‍

TNN 3 Jan 2017, 2:03 pm
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു. സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളും അടച്ചിടാന്‍ ആലോചന. അന്തിമ തീരുമാനം ഈ മാസം പത്തിന് ചേരുന്ന യോഗത്തില്‍ ഉണ്ടാകും. കൊച്ചിയില്‍ വെച്ചാണ് യോഗം. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പറഞ്ഞു.
Samayam Malayalam malayalam film strike to continue
സിനിമാ സമരം; തീയറ്ററുകള്‍ മുഴുവന്‍ അടച്ചിടാന്‍ ആലോചന


സിനിമകളുടെ തീയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കളും വിതരണക്കാരും അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്..നിലവില്‍ പ്രദര്‍ശനത്തിനുള്ള അന്യഭാഷ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ക്രിസ്മസിന് മുന്‍പ് ആരംഭിച്ച സിനിമാ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആദ്യം വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു.




English Summary: theater strike by closing all the theaters

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്