ആപ്പ്ജില്ല

മണിയൻപിള്ള രാജുവിന്‍റെ മകൻ നായകനാകുന്ന 'ബോബി': ടീസര്‍

അജു വര്‍ഗ്ഗീസും ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്

TNN 28 Jul 2017, 9:39 am
നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജൻ നായകനാകുന്ന മലയാളചിത്രം ബോബിയുടെ ടീസര്‍ പുറത്ത് വിട്ടു. മിയയാണ് ചിത്രത്തിലെ നായിക. ഇരുപത്തിയൊന്ന് വയസുകാരൻ വിവാഹിതനായാൽ സംഭവിക്കാവുന്ന സംഭവങ്ങളെ രസകരമായി കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കഥയും തിരക്കഥയും ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്. സഗീര്‍ ഹൈദ്രോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Samayam Malayalam malayalam movie boby teaser is out
മണിയൻപിള്ള രാജുവിന്‍റെ മകൻ നായകനാകുന്ന 'ബോബി': ടീസര്‍





അജു വര്‍ഗ്ഗീസും ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്. അജുവാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടത്. ധര്‍മജനും നോബിയും ചിത്രത്തിലുണ്ട്. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും.ടീസര്‍ പുറത്ത് വിട്ട് ഇതുപത്തിനാല് മണിക്കൂറില്‍ 2 ലക്ഷം പേരാണ് ഇത് കണ്ടിരിക്കുന്നത്.

Malayalam Movie 'Boby': teaser is out

Maniyan pillai raju's Son Niranjan's new Malayalam Movie 'Boby' teaser is out

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്