ആപ്പ്ജില്ല

കല്‍പ്പനയുടെ മകള്‍ ശ്രീസാംഖ്യയുടെ ചിത്രം 'കുഞ്ചിയമ്മ'യുടെ ഗിഫ്റ്റ് നേടാം

അബ്രാ മൂവീസ് ബാനറില്‍ അബ്ദുല്‍ റഷീദ് നിര്‍മ്മിച്ച്‌ നവാഗത സംവിധായകന്‍ സുമേഷ് ലാല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

Samayam Malayalam 23 Apr 2018, 9:45 pm
മലയാളികളുടെ പ്രിയതാരം കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം 'കുഞ്ചിയമ്മയും അഞ്ച് മക്കളും' എന്ന ചിത്രത്തിന്‍റെ പ്രൊമോ വീഡിയോയ്ക്ക് പിന്നാലെ വീഡിയോ കോണ്ടസ്റ്റുമായി അണിയറ പ്രവര്‍ത്തകര്‍. അബ്രാ മൂവീസ് ബാനറില്‍ അബ്ദുല്‍ റഷീദ് നിര്‍മ്മിച്ച്‌ നവാഗത സംവിധായകന്‍ സുമേഷ് ലാല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രചാരണഭാഗമായ മല്‍സരത്തിന്‍റെ വിശദാംശങ്ങള്‍ ഫോസ്ബുക്കിലൂടെയാണ് അണിയറക്കാര്‍ പുറത്ത് വിട്ടത്.
Samayam Malayalam ശ്രീസാംഖ്യയുടെ ചിത്രം കുഞ്ചിയമ്മയുടെ ഗിഫ്റ്റ് നേടാം
ശ്രീസാംഖ്യയുടെ ചിത്രം 'കുഞ്ചിയമ്മ'യുടെ ഗിഫ്റ്റ് നേടാം



ഫേസ്‍‍ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

'ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന വീഡിയോ ഇൻട്രോയില്‍ അന്തരിച്ച പ്രശസ്ത സിനിമാതാരം കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ അഭിനയിച്ച കഥാപാത്രമായ കുഞ്ചിയമ്മയുടെ സീന്‍, ഡയലോഗ് സഹിതം അതേപടിയില്‍ അഭിനയിച്ഛ് ഷൂട്ട്‌ ചെയ്ത് അയച്ചു തരുന്നവരില്‍ നിന്ന് ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ആയിരം പേര്‍ക്ക് ഈ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഫാമിലി ടിക്കറ്റ് (4 പേര്‍) സൗജന്യമായി ലഭിക്കുന്നതാണ്. (ഏത് പ്രായക്കാര്‍ക്കും അയക്കാവുന്നതാണ് )

ഈ ആയിരം പേരില്‍നിന്ന് തിരഞ്ഞെടുക്കുന്ന പത്ത് പേര്‍ക്ക് ഈ ചിത്രത്തിലെ നായകനും സങ്കേതിക പ്രവര്‍ത്തകരും നിങ്ങളുടെ വീട്ടിലെത്തി ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തരുന്നതായിരിക്കും.!!! ഒപ്പം തന്നെ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് ചിത്രത്തില്‍ അഭിനയിക്കാനും അവസരം ലഭിക്കുന്നതാണ് .

നിങ്ങളുടെ വീഡിയോ സെന്‍റ് ചെയ്യേണ്ട ലിങ്ക്‌സ്:
WhatsApp: 91 73563 94695

NB:
ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ അയക്കുവാന്‍ പാടുള്ളു. വീഡിയോ മൊബൈൽ ഓര്‍ ക്യാമറ എന്നിവയില്‍ ഷൂട്ട് ചെയ്ത് അയക്കാവുന്നതാണ് .'

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്