ആപ്പ്ജില്ല

ഇന്ദ്രജിത്ത് നായകനാകുന്ന 'ലക്ഷ്യം' നാളെ തിയേറ്ററുകളിലെത്തും

പൂയംകുട്ടി വനത്തിലാണ് ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

TNN 5 May 2017, 3:24 pm
ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ അന്‍സാര്‍ ഖാൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം നാളെ തിയേറ്ററുകളിലെത്തും. ഇന്ദ്രജിത്തും ബിജുമേനോനുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂയംകുട്ടി വനത്തിലാണ് ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
Samayam Malayalam malayalam movie lakshyam will be release tomorrow
ഇന്ദ്രജിത്ത് നായകനാകുന്ന 'ലക്ഷ്യം' നാളെ തിയേറ്ററുകളിലെത്തും


2 കുറ്റവാളികളുടെ വനത്തിലൂടെയുള്ള യാത്രയാണ് ലക്ഷ്യത്തിന്‍റെ പ്രധാന സവിശേഷത. പീരുമേട് നിന്നും എറണാകുളത്തേക്ക് ചേരി നിവാസിയായ മുസ്തഫയും ടെക്കിയായ വിമലും നടത്തുന്ന യാത്രക്കിടയില്‍ സംഭവിക്കുന്ന ത്രില്ലിങ് നിമിഷങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. മുസ്തഫയായി ബിജുമേനോനും വിമല്‍ ആയി ഇന്ദ്രജിതും വേഷമിടുന്നു. ശിവദയാണ് ചിത്രത്തിലെ നായിക.

കഥാപാത്രങ്ങളുടെയും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള മാറ്റവും അവര്‍ എങ്ങനെ കുറ്റവാളികളായി എന്നുമുള്ള കാര്യവുമാണ് ചിത്രം പറയുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ മുഖാമുഖം എന്ന ടെലിഫിലിം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.




Malayalam Movie Lakshyam will be in theatre from tomorrow

New upcoming malayalam Movie Lakshyam will be release tomorrow, starring indrajith and Biju Menon

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്