ആപ്പ്ജില്ല

അണ്ണമ്മാര് കനിഞ്ഞാ ലീല താമസിയാതെ വരും

അണ്ണമ്മാര് കനിഞ്ഞാ ഉടൻ തീയറ്ററുകളിലെത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഒളിയമ്പെയ്ത് ലീലയുടെ ടീസർ. ബിജു മേനോനും വിജയരാഘവനും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

TNN 21 Mar 2016, 10:39 am
അണ്ണമ്മാര് കനിഞ്ഞാ ഉടൻ തീയറ്ററുകളിലെത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഒളിയമ്പെയ്ത് ലീലയുടെ ടീസർ. ബിജു മേനോനും വിജയരാഘവനും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം നിർമാതാക്കളുടെ സിനിമാസമരത്തിൽ പങ്കെടുക്കാതെ ചിത്രീകരിച്ചതാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിനെതിരെ നിർമാതാക്കൾ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം ചിത്രം പ്രദർശിപ്പിക്കുമെന്ന് തീയറ്ററുടമകളുടെ സംഘടനായ എക്സിബിറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. ഉണ്ണി ആറിന്‍റെ ചെറുകഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത് ചിത്രമാണ്.
Samayam Malayalam malayalam movie leela teaser
അണ്ണമ്മാര് കനിഞ്ഞാ ലീല താമസിയാതെ വരും

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്