ആപ്പ്ജില്ല

ഷിംല രാജ്യാന്തര ചലച്ചിത്രമേള: മികച്ച ഇന്ത്യന്‍ സിനിമയായി മലയാള സിനിമ പുള്ള്

പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ച് ഫസ്റ്റ്ക്ലാപ്പ് എന്ന സിനിമസാംസ്കാരിക കൂട്ടായ്മയാണ് പുള്ള് നിര്‍മ്മിച്ചത്. തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് പുള്ള് കഥ പറയുന്നത്.

Samayam Malayalam 27 Dec 2020, 3:52 pm
ഷിംല രാജ്യാന്തര ചലച്ചിത്രമേളയില്‍ നേട്ടവുമായി മലയാള സിനിമ. ആറാമത് ഷിംല രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്കാരമാണ് മലയാള സിനിമയായ പുള്ള് സ്വന്തമാക്കിയത്. റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്നാണ് പുള്ള് സംവിധാനം ചെയ്തത്.
Samayam Malayalam pullu
ഷിംല രാജ്യാന്തര ചലച്ചിത്രമേള: മികച്ച ഇന്ത്യന്‍ സിനിമയായി മലയാള സിനിമ പുള്ള്


Also Read: സനൽകുമാർ ശശിധരൻ ചിത്രത്തിൽ ടൊവിനോയും കനി കുസൃതിയും ഒന്നിക്കുന്നു

പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ച് ഫസ്റ്റ്ക്ലാപ്പ് എന്ന സിനിമസാംസ്കാരിക കൂട്ടായ്മയാണ് പുള്ള് നിര്‍മ്മിച്ചത്. തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് പുള്ള് കഥ പറയുന്നത്. ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്തകുമാര്‍, ഷബിത. ഛായാഗ്രാഹകന്‍- അജി വാവച്ചന്‍.

Also Read:'ഇതും ശരിയായില്ലെങ്കില്‍ സിനിമ പൂര്‍ണമായും ഉപേക്ഷിക്കുമായിരുന്നു'; സാത്താറിനെ കുറിച്ച് കാളിദാസ്

റെയ്‌ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരാണ് അഭിനേതാക്കള്‍. പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് പുള്ള്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്