ആപ്പ്ജില്ല

അനില്‍ പനച്ചൂരാന്‍റെ മരണം; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് കുടുംബം

ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കായംകുളം പോലീസ് കേസെടുത്തിട്ടുമുണ്ട്

Samayam Malayalam 4 Jan 2021, 10:45 am
കഴിഞ്ഞ ദിവസം അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കുടുംബം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കുടുംബം സമ്മതം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമായിരിക്കും സംസ്‌കാര സമയം തീരുമാനിക്കുന്നതെന്നും അവര്‍ അറിയിച്ചു.
Samayam Malayalam anil1.


കവിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുമുണ്ട്. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ (ഞായറാഴ്ച ) രാത്രിയാണ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍റെ മരണം സംഭവിച്ചത്.

Also Read: കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികളുമായി സിനിമാലോകം!

ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ അനില്‍ വഴിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മാവേലിക്കര വി.എസ്.എം ആശുപത്രിയിലും തുടര്‍ന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Also Read: 'തൊട്ടടുത്തിരുന്ന പോലെ, പരിചയപ്പെടേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ, എന്റെ അനിലേട്ടാ സഹീക്കാനാകുന്നില്ലെ'ന്ന് രഞ്ജിൻ രാജ്!

ചോര വീണ മണ്ണില്‍ നിന്നു.., വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ.. തുടങ്ങിയ ഗാനങ്ങളെഴുതിയ അദ്ദേഹം. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, കര്‍ണ്ണന്‍ തുടങ്ങിയ ശ്രദ്ധേയ കവിതകളും രചിച്ചിട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്