ആപ്പ്ജില്ല

മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ ആക്രമണം

മുഖംമൂടിവച്ച മൂന്നുപേര്‍ ഇരുവര്‍ക്കും നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.

TNN 18 Nov 2016, 9:33 am
മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ പാരിസിലെ താമസസ്ഥലത്ത് ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. മുഖംമൂടിവച്ച മൂന്നുപേര്‍ ഇരുവര്‍ക്കും നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. സുഹൃത്ത് സിറിള്‍ ഓക്സെന്‍ഫെന്‍സിനൊപ്പം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അക്രമണമുണ്ടായത്.​
Samayam Malayalam mallika sherawat tear gassed beaten up in paris apartment report
മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ ആക്രമണം


ഒന്നും പറയാതെയാണ് ഇരുവരേയും സംഘം ആക്രമിച്ചത്.
തുടര്‍ന്ന് സംഘം ഓടിരക്ഷപ്പെട്ടു. മോഷണശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടതുമില്ല. ഇരുവര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ട്. ഇതിന് തൊട്ടടുത്ത് താമസിക്കുകയായിരുന്ന കിം കാര്‍ദഷിയാനും ഒരു മാസം മുമ്പ് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് കാര്‍ദഷിയാനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു ആക്രമണം. അതിന് പിന്നില്‍ മോഷണ ലക്ഷ്യമാണ് ഉണ്ടായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്