ആപ്പ്ജില്ല

അണിയറപ്രവർത്തകർക്ക് കൊവിഡ്; മമ്മൂട്ടിയും മഞ്ജുവും ഒരുമിക്കുന്ന 'ദി പ്രീസ്റ്റ്' ചിത്രീകരണം നീട്ടി

ചെന്നൈ, എറണാകുളം എന്നിവിടങ്ങളിലായാണ് അണിയറ പ്രവർത്തകർക്ക് പിസിആർ ടെസ്റ്റ് നടത്തിയിരുന്നത്

Samayam Malayalam 22 Sept 2020, 12:42 pm
കൊവി‍ഡ് ഭീതിയിൽ നിലച്ചിരുന്ന സിനിമാ ഷൂട്ടിംഗുകള്‍ ലോക്ക് ഡൗൺ കഴിഞ്ഞതോടെ അടുത്തിടെയാണ് പുനരാരംഭിച്ചത്. സീ യു സൂൺ, ലവ് തുടങ്ങി നിരവധി സിനിമയുടെ ഷൂട്ടിംഗുകള്‍ ലോക്ക് ഡൗണിന് ശേഷമാണ് നടന്നത്. ഇന്നലെ മോഹൻലാൽ നായകനാകുന്ന ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിക്കുകയുമുണ്ടായി. കൊവിഡ് സമയത്ത് നിര്‍ത്തിവെച്ചിരുന്ന മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ് സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കേണ്ടതായിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം ഇനിയും നീളുമെന്നാണ് വിവരം.
Samayam Malayalam priest


Also Read: മോനുമായി വരുന്നവൻ മോൻസ്റ്റർ! ചിരിപ്പിച്ച് രമേഷ് പിഷാരടി

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമായ 'ദി പ്രീസ്റ്റ്' സെക്കൻഡ് ഷെഡ്യൂള്‍ ഈ മസാം 19ന് കുട്ടിക്കാനത്ത് തുടങ്ങാനിരുന്നതാണ്. അത് 22ലേക്ക് പിന്നീട് മാറ്റിയിരുന്നു. എന്നാൽ ഇപ്പോള്‍ കൊവിഡ് വില്ലനായി എത്തിയിരിക്കുകയാണ്.

ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് വിവരം. സിനിമയിലെ ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയിലം സാങ്കേതികപ്രവര്‍ത്തര്‍ക്കും ഫിലിം യൂണിറ്റിലെ മറ്റ് അഗംങ്ങള്‍ക്കും എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. പരിശോധന ഫലം വന്നപ്പോള്‍ ഇവരുടെ കൂട്ടത്തില്‍ നാലുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്.

Also Read: 'ബ്രൂസ് ലി' ആകാന്‍ ഉണ്ണി മുകുന്ദന്‍; മാസ് ആക്ഷന്‍ ചിത്രവുമായി വെെശാഖ്

ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഷൂട്ടിങ് നിർത്തിവെച്ചിരുന്ന ചിത്രമാണിത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ എറണാകുളത്തും കുട്ടിക്കാനത്തുമായി പൂര്‍ത്തിയായിരുന്നു. മമ്മൂട്ടി അഭിനയിക്കേണ്ട മിക്ക ഭാഗങ്ങളും ആദ്യ ഷെഡ്യൂളില്‍ പൂര്‍ത്തിയായിരുന്നതാണ്. മഞ്‍ജു വാര്യരും നിഖില വിമലും അഭിനയിക്കേണ്ട ഭാഗങ്ങളാണ് കുട്ടിക്കാനത്ത് തുടങ്ങാനിരുന്നത്. ഇതോടെ ചിത്രീകരണം ഈ മാസം 29 ലേയ്ക്ക് റീഷെഡ്യൂള്‍ ചെയ്തതായാണ് വിവരം.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്