ആപ്പ്ജില്ല

നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും വീണ്ടും

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്ത് വിട്ടിരുന്നു

Samayam Malayalam 26 Jun 2018, 4:36 pm
നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയിലാണ് താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രമാണ് യാത്ര. മമ്മൂട്ടിയാണ് ചിത്രത്തിൽ വൈഎസ് രാജശേഖര്‍ റെഡ്ഡിയായി എത്തുന്നത്. നായകാ വേഷത്തിൽ അല്ലെങ്കിലും വളരെ പ്രധാനപ്പെട്ട വേഷമാണ് സുഹാസിനി ചിത്രത്തിൽ അവതരിപ്പിക്കുക. ഹൈദരാബാദില്‍ യാത്രയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. മാഹി രാഘവാണ് യാത്രയുടെ സംവിധാനം ചെയ്യുന്നത്. വൈഎസ്‌ആറിന്‍റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്.
Samayam Malayalam നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും വീണ്ടും
നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും വീണ്ടും


എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളികളുടെ മനം കവര്‍ന്ന പ്രണയ ജോഡികളായിരുന്നു ഇരുവരും.. കഥ ഇതുവരെ, കൂടെവിടെ, എന്‍റെ ഉപാസന, രാക്കുയിലിന്‍ രാഗസദസ്സില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ജോഡികളായിരുന്നു.



ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്