ആപ്പ്ജില്ല

ജനപ്രിയ നായകനായി സൂപ്പ‍ർ താരങ്ങൾ തിരി തെളിയിച്ചു

ചടങ്ങില്‍ സംവിധായകന്‍ ബാബുരാജ്, ധർമ്മജൻ , രചന, ഹണി റോസ് എന്നിവരും പങ്കെടുത്തു

Samayam Malayalam 4 Dec 2018, 2:31 pm
കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ജയറാമിൻ്റെ പുതിയ ചിത്രം ഗ്രാൻഡ് ഫാദറിൻ്റെ പൂജ കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും മോഹൻലാലും ചേ‍ർന്നാണ് തിരി തെളിയിച്ചത്. ഒട്ടെറേ താരങ്ങൾ പൂജാ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്‍റ് ഫാദര്‍. പൂജയ്ക്ക് വരാമോ എന്ന്ഇരുവരോടും ചോദിച്ചപ്പോള്‍, അവിടെ എത്തിയിരിക്കുമെന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും'അതൊക്കെ ചോദിക്കണോ അനിയാ എവിടെയാണ് ചടങ്ങ് നടക്കുന്നത് എന്നായിരുന്നു ലാലേട്ടൻ്റെ മറുപടിയെന്നും ജയറാം പറഞ്ഞു.
Samayam Malayalam grand



'ബഷീറിന്‍റെ പ്രേമലേഖനം' എന്ന ചിത്രം അനീഷ് അൻവറിൻ്റേതാണ്. ദിവ്യ പിള്ളയാണ് ഗ്രാൻഡ് ഫാദറിൽ നായിക. പൂക്കളും ഉമ്മയും നൽകി സ്നേഹോഷ്മളമായാണ് ജയറാം താരരാജാക്കൻമാരെ വരവേറ്റ‍‍ത്. 'മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ദീപം തെളിയിച്ച് എൻ്റെ പുതിയ സിനിമക്ക് തുടക്കം കുറിക്കുന്നു. ഇതിൽ കൂടുതൽ എന്ത് വേണം' എന്നായിരുന്നു ജയറാമിൻ്റെ ഫേസ്ബുക്ക പോസ്റ്റ്. വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും


View this post on Instagram "ഗ്രാൻഡ് ഫാദർ പൂജക്ക്‌ മമ്മുക്കയും ലാലേട്ടനും എത്തിയപ്പോൾ.... 😍😘 @mammukka_lovers💓 #mammukka # lalettan #jayaramettan #grandfather #pooja #programtime #smile #brothers #love #malayalamcinema #mammootty #mohanlal #jayaram #mollywood #mammukkalovers✌ A post shared by Mammukka lovers (@mammukka_lovers) on Dec 3, 2018 at 2:27am PST

View this post on Instagram "നരസിംഹ മന്നാഡിയാരും അനിയൻ വീരസിംഹ മന്നാഡിയാരും... 😍😘 @mammukka_lovers💓 #mammukka #jayaramettan #grandfather #pooja #programtime #lovelypic #brothers #smile #love #malayalamcinema #mammootty #jayaram #mollywood #megastar #mammukkalovers✌ A post shared by Mammukka lovers (@mammukka_lovers) on Dec 3, 2018 at 2:20am PST

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്