നടൻ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി അവതരിപ്പിക്കുന്ന കലസദന്‍ ഉല്ലാസ് ഐഎസ്എൽ കമന്ററിയിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ ലോകകപ്പ് മലയാളം കമന്ററി പശ്ചാത്തലമാക്കി ബുള്‍സ് ഐ തീന്നുന്ന രംഗമാണ് ആദ്യ ടീസറില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. Also Read: 'ഗാനഗന്ധര്‍വ്വനി'ൽ കലാസദൻ ഉല്ലാസിനൊപ്പമുള്ളവര്
രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കലാസദൻ എന്ന ഗാനമേള ട്രൂപ്പുമായി ബന്ധപ്പെട്ട ഒരു കഥയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന.
Also Read: 'കലാസദന്‍ ഉല്ലാസാ'യി മമ്മൂക്കയുടെ പകര്‍ന്നാട്ടം; കിടുലുക്ക്
അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഗാനഗന്ധര്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്ടെയ്ൻമെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്.
Also Read: മമ്മൂട്ടി സിനിമയിലെത്തിയിട്ട് 48 വര്‍ഷം
ജയറാമിനെ നായകനാക്കി ഒരുക്കിയ പഞ്ചവർണ്ണതത്തയായിരുന്നു രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം. സിനിമയുടെ ട്രെയിലർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിനാണ് പുറത്തുവിടുന്നത്.