ആപ്പ്ജില്ല

മമ്മൂട്ടിയുടെ പേരന്‍പിന് വിദേശത്ത് കൈയ്യടി

നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഈ മമ്മൂട്ടി ചിത്രത്തെ വരവേറ്റത്

TNN 30 Jan 2018, 2:48 pm
തരമണിയ്ക്കു ശേഷം സംവിധായകൻ റാം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയെടുത്ത തമിഴ് ചിത്രം പേരന്‍പിന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച വരവേല്‍പ്പ്. പേരന്‍പിന്റെ ആദ്യ പൊതു പ്രദര്‍ശനം കൂടിയാണ് നടന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഈ മമ്മൂട്ടി ചിത്രത്തെ വരവേറ്റത്.
Samayam Malayalam mammootty starrer peranbu grabs attention
മമ്മൂട്ടിയുടെ പേരന്‍പിന് വിദേശത്ത് കൈയ്യടി


റോട്ടര്‍ ഡാമിലെ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കണ്ട നിര്‍മ്മാതാവ് ജെ സതീഷ് കുമാര്‍ ചിത്രത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പേരന്‍പ് വേള്‍ഡ് പ്രീമിയര്‍ കണ്ടുവെന്നും ചിത്രത്തിനു മുന്നില്‍ ശിരസു നമിക്കുന്നുവെന്നും ജെ സതീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സിനിമയില്‍ ടാക്‌സി ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

ചിത്രത്തെ പറ്റി ഗംഭീര അഭിപ്രായമാണ് ഉയരുന്നത്. തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് റാം. ഒരു പ്രശസ്ത നെതർലൻഡ്സ് വെബ്സൈറ്റ് റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ കാണികൾ ഉറപ്പായും കണ്ടിരിക്കേണ്ട 20 സിനിമകളുടെ ലിസ്റ്റിൽ പേരൻപിനെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്