ആപ്പ്ജില്ല

Mammootty Yatra: മമ്മൂട്ടിയുടെ യാത്ര റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2019 ഫെബ്രുവരി 8ന് പ്രദര്‍ശനത്തിന് എത്തും മമ്മൂട്ടി ചിത്രം യാത്രയുടെ പുതിയ പോസ്റ്റ‍ർ പുറത്തു വിട്ടു 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്.

Samayam Malayalam 17 Dec 2018, 6:35 pm
മമ്മൂട്ടി നീണ്ട ഇടവേളക്ക് ശേഷം തെലുങ്കിലെത്തുന്ന യാത്രയുടെ റിലീസ് പ്രഖ്യാപിച്ചു. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയവും പറയുന്ന ചിത്രം ഫെബ്രുവരി 8ന് തീയേറ്ററുകളിലെത്തും. രചനയും സംവിധാനവും മഹി വി രാഘവ് ആണ് തിരക്കഥയും സംവിധാനവും നി‍ർവഹിച്ചിരിക്കുന്നത്.
Samayam Malayalam Yatra



70എംഎം എൻ്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നി‍ർമ്മാണം. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെറ്റിയ വൈഎസ്‌ആര്‍ നയിച്ച 1475 കി മീ പദയാത്രയാണ് ചിത്രത്തിലെ ഹൈലൈറ്റ്. യാത്രയുടെ കേരള റിലീസ് നിര്‍മ്മാതാവ് ആന്റോ ജോസഫിനാണ്. പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി വൈഎസ്ആറിന്റെ ഭാര്യ വേഷത്തിലെത്തുന്നു. നടി സുഹാസിനി, നടൻ കാ‍ർത്തി എന്നിവ‍ർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്