ആപ്പ്ജില്ല

മമ്മൂക്കയെത്തുന്നു, കിടിലന്‍ ഗെയിം ത്രില്ലറുമായി!

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ ഇളയ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു

Samayam Malayalam 30 Mar 2018, 3:50 pm
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ ഇളയ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലര്‍ ആയിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു.
Samayam Malayalam 10518617_10152618311732774_5479152343163366497_o


ബിഗ് ബജറ്റിലായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡീന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന ചില ദുരൂഹ സംഭവങ്ങളാണ് സിനിമയുടെ കാതല്‍. യാത്ര ഏറെ ഇഷ്ടപ്പെടുന്ന വിനോദ് മേനന്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്