ആപ്പ്ജില്ല

'മണൽഭൂമി'യിലെ ഗാനം പുറത്ത് വിട്ട് വിനോദ് കോവൂർ; സോഷ്യൽ മീഡിയ റിലീസ് പിന്നീടെന്ന് അണിയറപ്രവർത്തകർ!

കേരളം ദുരന്തത്തെ നേരിടുന്ന അവസര പരിഗണിച്ച് മണൽഭൂമി ചിത്രത്തിലെ പുതിയ ഗാനത്തിന്റെ സോഷ്യൽ മീഡിയ വഴിയുള്ള റിലീസിംഗ് താൽക്കാലികമായി ഒഴിവാക്കി എന്നും അണിയറ പ്രവർത്തകർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Samayam Malayalam 8 Aug 2020, 4:40 pm
പ്രവാസിജീവിതത്തെ കുറിച്ചാണ് കേരളത്തിലെ മിക്ക വീടുകളിലും ഇന്ന് സംസാരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. പ്രതീക്ഷകളേയും സ്വപ്നങ്ങളെയും മനസ്സിലിട്ട് താലോലിച്ചാണ് ഓരോ പ്രവാസികളും നാട്ടിലേക്ക് വിമാനം കയറുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന പേടിയുമുണ്ട്. എന്നാൽ ഉറ്റവരെയും ഉടയവരെയും ദീർഘ നാളുകൾക്ക് ശേഷം വീണ്ടും കാണാൻ കഴിയുന്നതിൻ്റെ സന്തോഷവും ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നതിൻ്റെ ആനന്ദവുമൊക്കെ കൊണ്ട് ആ പേടി ഒരുവേള നിഷ്പ്രഭമാകുന്ന മാനസികാവസ്ഥയാണ് പ്രവാസികളുടേത്. ഇന്നലെ കരിപ്പൂരിലേക്ക് വന്ന വിമാനത്തിലുണ്ടായിരുന്നത് അങ്ങനെ കുറെ ജീവനുകളായിരുന്നു. ഉള്ളു പൊള്ളിക്കുന്ന അപകടവാർത്തയ്ക്ക് പിന്നാലെ പ്രവാസി ജീവിതത്തിൻ്റെ നേർക്കാഴ്ച വ്യക്തമാക്കുന്ന ഒരു വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് നടൻ വിനോദ് കോവൂർ.
Samayam Malayalam മണൽഭൂമിയിലെ ഗാനം പുറത്ത് വിട്ട് വിനോദ് കോവൂർ; സോഷ്യൽ മീഡിയ റിലീസ് പിന്നീടെന്ന് അണിയറപ്രവർത്തകർ!


Also Read: പ്രിയ ഷാനു, എന്റെ ജീവനെക്കാൾ ഞാൻ നിന്നെ പ്രണയിക്കുന്നു

'മണൽഭൂമി' എന്ന സിനിമയുടെ ടൈറ്റിൽ ഗാനമാണ് വിനോദ് കോവൂർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പ്രവാസ ജീവിതത്തിലെ വർണ്ണക്കാഴ്ചകൾക്കിടയിലുണ്ടാകുന്ന നൊമ്പരപ്പെടുത്തുന്ന ചില ബന്ധങ്ങളും അതിനിടെയിലെ ശത്രുതയും നിരാശകളും ഒപ്പം ഉണ്ടാകുന്ന വൃദ്ധ-പ്രണയങ്ങളെയുമൊക്കെയാണ് ഈ ചിത്രം വരച്ചിടുന്നത്. അഷ്റഫ് കാളത്തോടാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രവാസ ലോകത്തു നിന്നെത്തുന്ന ഈ സിനിമ മലയാളിക്കും മലയാള ഭാഷയ്ക്കും അഭിമാനകരമായ നിമിഷമാണ് സമ്മാനിക്കുന്നതെന്ന് അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കേരളം ദുരന്തത്തെ നേരിടുന്ന ഈ അവസരത്തിൽ മണൽഭൂമി ചിത്രത്തിലെ ഗാനത്തിന്റെ സോഷ്യൽ മീഡിയ റിലീസിംഗ് താൽക്കാലികമായി ഒഴിവാക്കിയിരിക്കുകയാണെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Also Read: ഷാനുവിന് കുഞ്ഞനുജന്റെ സമ്മാനം

ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന 'മനസിൽ മധുര' എന്ന ഗാനം ആസ്വാദക ഹൃദയത്തെ കുളിർപ്പിക്കുന്നതാണെന്നും അമ്മമാരെ നമസ്കരിക്കുന്നതാണെന്നും പ്രകാശന പ്രസംഗത്തിൽ വിനോദ് കോവൂർ അഭിപ്രായപ്പെട്ടു. കുവൈറ്റിലും കേരളത്തിലും നിന്നുമായി ഗൂഗിൾ ഓൺലൈൻ വഴി നിരവധി ശ്രദ്ധേയരായ കലാ സാംസ്കാരിക പ്രവർത്തകർ ഗാനത്തിൻ്റെ റിലീസിങ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. പ്രവാസജീവിതത്തിൻ്റെ തിരക്കിനിടയിലും കലയെ മാറോടു ചേർക്കുന്ന ഓരോ കലാകാരന്മാരും പ്രശംസ അർഹിക്കുന്നവരാണെന്നും സാങ്കേതികതയുടെയും, നിർമ്മിതിക്കാവശ്യമായ വിഭവങ്ങളുടെയും അപര്യാപ്തതയിൽ നിന്നു കൊണ്ട് രൂപമെടുക്കുന്ന കലകളാണ് പ്രവാസ കലകളെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ സാംകുട്ടി പട്ടംകരി അഭിപ്രായപ്പെട്ടു. അത്തരം ഒരു സാഹചര്യത്തിൽ നിന്നും ഉണ്ടായതാണ് മണൽഭൂമി എന്ന സിനിമയെന്നും അതിനാൽ തന്നെ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെയും സംവിധായകൻ അഷ്‌റഫ് കാളത്തോടിനെയും പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ടെന്നും ഡോക്ടർ സാംകുട്ടി പട്ടംകരി പറഞ്ഞു.

Also Read: 'ചബ്ബി ബഡ്ഡീസ്, എന്തൊരു യാത്രയായിരുന്നു ഇതുവരെ?'

ബാബു ചാക്കോള, സജിത, അഫ്സൽ, കുമാർ തൃത്താല, സജീവ് പീറ്റർ, മഞ്ജു, വിത്സൺ, ട്രീസ, മധു, ജോമോൻ, സുരേഷ്, ലയാൻ, മനീഷ് ഖാൻ, ജസ്സഹ്‌, ഇബ്‌റാഹീം, ഏൽതോ, ജോസെഫ്, സൂരൃശ്രീ, ശ്രീജയ, അർച്ചന, വിനോദ്, അസീസ്‌, പ്രദീപ്, പ്രമോദ്, വെങ്ങോല, രമ്യേഷ് ദക്ഷിണ തുടങ്ങിയവരാണ് മണൽഭൂമിയിലെ ‌ അഭിനേതാക്കൾ. അഷ്‌റഫ് കാളത്തോട് തന്നെയാണ് മണൽഭൂമിയിലെ അഞ്ചു ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്. ഗാനങ്ങളുടെ ഓർക്കസ്‌ട്രേഷൻ ചെയ്തത് ഷെർദൻ തോമസും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഷെർദൻ തോമസിനൊപ്പം സിന്ധു രമേശ്, ധന്യ, സാലിഹ് അലി എന്നിവർ ചേർന്നാണ്. ലിജോ ജോസ്, ലയാൻ, നൗഷാദ് എന്നിവരാണ് ചിത്രത്തിൻ്റെ സാങ്കേതിക നിർവഹണം.


ഗാനത്തിൻ്റെ റിലീസിംഗ് പരിപാടികൾക്കിടയിലാണ് ഏവരെയും നടുക്കുന്ന ആ ദുരന്ത വാർത്ത അറിയുന്നതെന്നും അതിനാൽ സോഷ്യൽ മീഡിയ റിലീസിംഗ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കുകയാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്