ആപ്പ്ജില്ല

ഇത് ബാഹുബലിയേക്കാൾ ​ഗംഭീരം, 1000 കോടി ഉറപ്പ്; 'പൊന്നിയിൻ സെൽവൻ 2' കണ്ട പ്രേക്ഷകർ പറയുന്നു

പിഎസ് 2 വിന്റെ പ്രൊമോഷൻ പരിപാടികളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിലെ ഉൾപ്പെടെയുള്ള പ്രൊമോഷൻ പരിപാടികൾ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയും നൽകിയിരുന്നു. ഐശ്വര്യ റായ്, കാർത്തി, വിക്രം, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Achu Sp | Authored byഋഷിക രാജ് | Samayam Malayalam 28 Apr 2023, 12:46 pm

ഹൈലൈറ്റ്:

  • കഴിഞ്ഞ വർഷമാണ് പിഎസ് 1 പ്രേക്ഷകരിലേക്കെത്തിയത്.
  • 500 കോടി ചിത്രം നേടിയിരുന്നു
  • പിഎസ്2 റെക്കോർഡുകൾ തകർക്കുമെന്നാണ് വിലയിരുത്തലുകൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ps2
കാത്തിരിപ്പുകൾക്ക് ശേഷം മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2 പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്സോഫീസിൽ വൻ റെക്കോർഡായിരുന്നു സൃഷ്ടിച്ചത്. ഈ വർഷം ഏറെ ആവേശത്തോടെ പ്രേക്ഷകർ കാണാൻ കാത്തിരുന്ന മറ്റൊരു ചിത്രം ഇല്ലെന്ന് തന്നെ പറയാം. ഇപ്പോഴിത ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സിനിമ പ്രേമികൾ തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
Also Read:
എന്റെ ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് പറഞ്ഞ് ലാലേട്ടൻ!
പിഎസ്2 ഇന്ത്യൻ സിനിമയുടെ അഭിമാനം എന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. അതേസമയം രാജമൗലിയുടെ ബാഹുബലി 2 വിനേക്കാൾ മികച്ചതാണെന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.


ചിത്രത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ വിവിധയിടങ്ങളിൽ സ്‌പെഷ്യൽ ഷോകളോടെയാണ് പിഎസ് 2വും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പോസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിക്കുന്നതും.


അഭിനയം, സംഗീതം, ഛായാഗ്രഹണം, ആർട്ട് എല്ലാം കൊണ്ടും ചിത്രം മികച്ചു തന്നെ നിൽക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ ബോക്സോഫീസ് റെക്കോർഡ് ആദ്യ വാരത്തിൽ തന്നെ പിഎസ് 2 മറികടക്കുമെന്നും ഒരുവിഭാഗം പ്രേക്ഷകർ. ഐശ്വര്യ റായ്- വിക്രം കോമ്പിനേഷനേക്കുറിച്ചും വൻ അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും ഒന്നിനൊന്നിന് മെച്ചപ്പെട്ടു നിൽക്കുന്നുവെന്നും സിനിമ പ്രേമികൾ പറയുന്നു. ഇതുപോലെയൊരു സിനിമ ഇനി ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.


ജയം രവിയാണ് ചിത്രത്തിൽ അരുൾമൊഴി വർമ്മനായി എത്തുന്നത്. ആദിത്ത കരികാലനായി വിക്രമും വന്തിയദേവനായി കാർത്തിയുമെത്തുന്നു. പിഎസ് 2 വിന്റേതായി പുറത്തുവന്ന ടീസറിനും ട്രെയ്‌ലറിനും പോസ്റ്ററുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിനായി ഓരോരുത്തരും എടുത്ത എഫേർട്ടുകളേക്കുറിച്ചൊക്കെ താരങ്ങൾ പ്രൊമോഷൻ വേദിയിൽ പറഞ്ഞിരുന്നു. എന്തായാലും ഇത്രയും നാളത്തെ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തന്നെയാണ് ഭൂരിഭാഗം പ്രേക്ഷകരുടേയും അഭിപ്രായം.

Read Latest Malayalam Movie News And Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്