ആപ്പ്ജില്ല

നാഗവല്ലിയെ മണിച്ചിത്രത്താഴിട്ട് പൂട്ടിയിട്ട് ഇന്നേക്ക് 23 വർഷം

അതി സുന്ദരിയായ നാഗവല്ലിയോട് ഭയം കലർന്ന പ്രണയമായിരുന്നില്ലെ മലയാളികൾക്ക്?

TNN 17 Oct 2016, 2:57 pm
മലയാളികളുടെ ദുർഗാഷ്ടമികൾക്ക് നാഗവല്ലിയുടെ ചിലങ്കയുടെ കിലുക്കമായിട്ട് ഇന്നേക്ക് 23 വർഷം. അതി സുന്ദരിയായ നാഗവല്ലിയോട് ഭയം കലർന്ന പ്രണയമായിരുന്നില്ലെ മലയാളികൾക്ക്? അതിനാലായിരിക്കും രണ്ടു പതിറ്റാണ്ടിനിപ്പുറവും ഒരുപാട് പ്രേത കഥാപാത്രങ്ങൾക്കിടയിലും നാഗവല്ലി ഇന്നും നമ്മുടെയെല്ലാം ഉറക്കം കളയുന്നത്.
Samayam Malayalam manichitrathaazhu movie completes 23 years
നാഗവല്ലിയെ മണിച്ചിത്രത്താഴിട്ട് പൂട്ടിയിട്ട് ഇന്നേക്ക് 23 വർഷം


പൂജകളും ആഭിചാര കർമങ്ങളും പരിചിതമായിരുന്ന മലയാളി സമൂഹത്തിലേക്ക് ഒരു പിടി ചായക്കൂട്ടുകൾ എറിഞ്ഞിട്ട് നാഗവല്ലി ദുഷ്ടനായ രാജാവിന്‍റെ രക്തം കുടിക്കാനായി മന്ത്രവാദകാലത്തിൽ ഇരുന്നപ്പോൾ കടും നിറങ്ങളിലും തീയിലും പറ്റിക്കപ്പെട്ടത് നാഗവല്ലി മാത്രം ആയിരുന്നോ? മലയാളിയുടെ അന്ധവിശ്വാസങ്ങളുടെ നേർക്കെറിഞ്ഞ ഒരു ചോദ്യ ചിഹ്നം കൂടെ ആയിരുന്നില്ലേ അത്.ശാസ്ത്രവും വിശ്വാസങ്ങളും തുല്യ അളവിൽ ചാലിച്ച ഒരു ബ്രില്ലിയന്‍റ് തിരക്കഥയുടെ മനോഹരമായ ആവിഷ്‌കാരമായിരുന്നു മണിച്ചിത്രത്താഴ്.

വെള്ളസാരി ഉടുത്തു നീണ്ടപല്ലുകാണിച്ച് ചുണ്ണാമ്പു ചോദിക്കുന്ന പാലപ്പൂവിന്‍റെ മണമുള്ള യക്ഷിയെ മാത്രം കണ്ടു ശീലിച്ച മലയാളിയോട് സൈക്കോസിസിന്‍റെയും ന്യൂറോസിസിന്‍റെയും ആരും സഞ്ചരിക്കാത്ത വഴികൾ പറഞ്ഞു തന്ന സണ്ണി ഡോക്ടർ ഒാട്ടോ പിടിച്ച് അങ്ങ് അമേരിക്കയിൽ നിന്നും വന്നിട്ട് ഇന്നേക്ക് 23 വർഷമാകുകയാണ്. മണിച്ചിത്രത്താഴിട്ട് പൂട്ടും എന്ന് പറഞ്ഞ സണ്ണി ഡോക്ടർ അക്ഷരാർത്ഥത്തിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയത് നമ്മളെയെല്ലാം ആണ്, അതിനു തെളിവാണ് ഇന്നും ഗംഗയോടും നാഗവല്ലിയോടും നമുക്കുള്ള ഭയവും ഇഷ്ടവും.

മികച്ച അഭിനേതാക്കളും സംഗീതവും കഥയും പശ്ചാത്തല സംഗീതവും എല്ലാം ഒന്നിച്ചു വന്നപ്പോൾ പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു അത്ഭുതമായി മാറുകയാണ് രാമനാഥന്‍റെ ആ ആട്ടക്കാരി.





ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്