ആപ്പ്ജില്ല

മഞ്ജു വാര്യരും ദിലീപും തുറന്ന പോരിന്

'രാമലീല'യുടെ റിലീസ് തിയതിയാണ് ആദ്യം പ്രഖ്യാപിച്ചത്.

TNN 14 Sept 2017, 2:58 pm
മഞ്ജു വാര്യരും ദിലീപും തിയേറ്ററിൽ തുറന്ന പോരിനിറങ്ങുന്നു. ആദ്യമായി ഇരുവരുടെയും ചിത്രം ഒരേ ദിവസം പുറത്തിറങ്ങുകയാണ്. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ 'രാമലീല'യും മഞ്ജു വേറിട്ട ഗെറ്റപ്പിലെത്തുന്ന 'ഉദാഹരണം സുജാത'യുമാണ് ഒരേദിവസം തിയേറ്ററുകളിലെത്തുന്നത്. സെപ്തംബര്‍ 28നാണ് ഇരു ചിത്രങ്ങളും റീലീസിനെത്തുക.
Samayam Malayalam manju warrier and dileep to fight in theater
മഞ്ജു വാര്യരും ദിലീപും തുറന്ന പോരിന്


'രാമലീല'യുടെ റിലീസ് തിയതിയാണ് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 'സുജാത'യും ഇറങ്ങുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നവാഗതനായ പ്രവീണ്‍ സി ജോസഫാണ് 'ഉദാഹരണം സുജാത' സംവിധാനം ചെയ്യുന്നത് . തിരുവനന്തപുരത്തെ തനി നാട്ടിൻപുറത്തുകാരിയായ സുജാത എന്ന കേന്ദ്ര കഥാപാത്രമായാണ് മഞ്ജു ഇതില്‍ വേഷമിടുന്നത്. 'രാമലീല' ജൂലൈയിലാണ് റിലീസ് ചെയ്യാനിരുന്നത്, എന്നാല്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ റീലീസ് നീളുകയായിരുന്നു.

Manju Warrier And Dileep to fight in theater

Manju Warrier And Dileep to fight in theater with their new films

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്