ആപ്പ്ജില്ല

'മരക്കാ‍‍‍ർ അറബിക്കടലിന്‍റെ സിംഹ'ത്തിലെ സുബൈദയായി മഞ്ജു; ക്യാരക്ടര്‍ പോസ്റ്റർ

മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായൊരുങ്ങുന്ന മരക്കാർ മാർച്ച് 26നാണ് തീയേറ്ററുകളിൽ എത്താനായി ഒരുങ്ങുന്നത്

Samayam Malayalam 2 Feb 2020, 8:16 pm
'ഒപ്പ'ത്തിനുശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റർ പുറത്ത്. സുബൈദ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റ‍ർ പുറത്തിറക്കിയിരിക്കുന്നത്.
Samayam Malayalam manju


Also Read: 'ഉമ്മാന്‍റെ നെഞ്ചത്ത് ചവിട്ടണ കാല് വെട്ടിയിടുന്നവരാണ് ആണുങ്ങൾ'; വിസ്മയിപ്പിച്ച് 'മരക്കാർ' ടീസർ

കഴിഞ്ഞദിവസം ചിത്രത്തിന്‍റേതായി ഇറങ്ങിയ ടീസർ ഏറെ വൈറലായിരുന്നു. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് സെൻ‌സർ ബോർ‌ഡിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമായുള്ളത്. മലയാളസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രമായാണ് മരക്കാറിനെ കണക്കാക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും കോൺഫിഡന്‍റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റി, ഊട്ടി, രാമേശ്വരം തുടങ്ങി നിരവധി ലൊക്കേഷനുകളിലാണ് ചിത്രം ചിത്രീകരിച്ചിരുന്നത്.

Also Read: ശ്രീനാഥും റോഷനും അന്നയും തൻവിയും ഒരുമിക്കുന്ന 'കപ്പേള' ഫസ്റ്റ് ലുക്ക്

മോഹൻലാലിന് പുറമെ മധു, പ്രഭു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിലാണ് മരക്കാറിന്‍റേയും കലാസംവിധായകന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 2020 മാര്‍ച്ച് 26നാണ് സിനിമയുടെ റിലീസ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്