ആപ്പ്ജില്ല

ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി മഞ്‍ജു വാര്യർ

തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകാം വരുംകാലം അദ്ദേഹത്തെ ഓർമ്മിക്കുന്നത്.

TNN 28 Nov 2016, 3:38 pm
ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയെ കുറിച്ച് മഞ്ജു എഴുതിയ കുറിപ്പ് തിരുത്തി. ഫിദലിനെ കുറിച്ച് കഴിഞ്ഞ ദിവസം മഞ്‍ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വൈറലായിരുന്നു. ദിലീപ്-കാവ്യ വിവാഹത്തിന് ശേഷം മഞ്‍ജു ആദ്യമായി പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇത്.
Samayam Malayalam manju warrier editted her latest facebook post
ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി മഞ്‍ജു വാര്യർ


എന്നാൽ അതിമനോഹരമായ കുറിപ്പ് എഴുതിയ മഞ്ജുവിന് ഒരു അബദ്ധം പറ്റി. മഞ്ജു പോസ്റ്റിൽ എഴുതിയ കുറിപ്പിലെ ഒരു വരി ഇങ്ങനെ ആയിരുന്നു മൈ ലൈഫ് എന്ന പുസ്‌തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നൽകിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകാം വരുംകാലം അദ്ദേഹത്തെ ഓർമ്മിക്കുന്നത്.

എന്നാൽ 2006 ലാണ് ഫിദൽ മൈ ലൈഫ് എന്ന പുസ്തകം എഴുതുന്നത്. അന്ന് മഞ്ജുവിന് ഏകദേശം 28 വയസ് പ്രായം വരും. ആ പ്രായത്തിൽ വിവാഹം കഴിഞ്ഞ് മഞ്ജുവിന് ഒരു കുഞ്ഞു പിറന്നിരിക്കും. മഞ്ജുവിന്റെ വിവാഹം കഴിഞ്ഞ് 10 വർഷം കഴിഞ്ഞാണ് ഫിദലിന്‍റെ പുസ്‌തകം പുറത്തിറങ്ങുന്നത്.

എന്നാൽ ഈ തെറ്റ് മനസിലാക്കിയ മഞ്ജു പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തുകയുണ്ടായി. ചെറുപ്പകാലം എന്നതിലെ ചെറുപ്പം തിരുത്തി മൈ ലൈഫ് വായിച്ച കാലം തൊട്ടേ എന്നാക്കി മാറ്റിയിരിക്കുകയാണ് മഞ്ജു. ഒറ്റനോട്ടത്തിൽ ഫിദലിനെ പറ്റിയുള്ള കുറിപ്പെന്ന് തോന്നുമെങ്കിലും വരികൾക്കിടയിലെ വായനയിൽ നിന്നും അത് ദിലീപിനുള്ള മറുപടിയാണെന്ന് മനസിലാക്കാം.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്