ആപ്പ്ജില്ല

'ബിലാലും, പിള്ളേരും പൂര്‍വ്വാധികം ശക്തിയായി വരും, തീർച്ച'; ബിഗ് ബിയുടെ രണ്ടാം വരവ് അന്ന് തീരുമാനിച്ചിരുന്നതാണ്; വെളിപ്പെടുത്തി മനോജ് കെ ജയന്‍!

ഒരിടക്കാലത്ത് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.

Samayam Malayalam 16 Jun 2020, 7:30 pm
മമ്മൂട്ടിയുടെ കരിയറിലെ ബ്രേക്ക് കഥാപാത്രങ്ങളിലൊന്നാണ് ബിലാൽ. ബിഗ് ബി എന്ന അമൽ നീരദ് ചിത്രം തീയേറ്ററുകളിൽ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും പിന്നീട് ഡിവിഡി പുറത്തിറങ്ങിയതോടെയാണ് ഏറെ കൈയ്യടികളും പ്രശംസയുമൊക്കെ നേടിയത്. ഇതോടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അത്രമേൽ വൈറലായി മാറുകയും ചെയ്തു. മമ്മൂട്ടിയുടെ എക്കാലത്തേയും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോണ്‍ കുരിശിങ്കല്‍.
Samayam Malayalam ബിലാൽ


Also Read: 'കപ്പേള'യും, 'ദി നണ്ണും' ഉടൻ പ്രേക്ഷകരിലേക്ക്

ഛായാഗ്രഹണം കൊണ്ടും ചിത്രത്തിൻ്റെ സംവേദന ശൈലികൊണ്ടും ചിത്രം വേറിട്ടു നിന്നു. കൈയ്യടികളൊക്കെ ഏറ്റുവാങ്ങിയ ശേഷം കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിക്കുന്നതും രണ്ടാം ഭാഗം സ്ഥിരീകരിക്കുന്നതുമൊക്കെ.

Also Read: 'അയ്യപ്പനും കോശിയും' സംവിധായകൻ സച്ചിക്ക് ഹൃദയാഘാതം

അതിനു ശേഷം ബിഗ് ബി ആരാധകരൊക്കെ ബിലാലിൻ്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൻ്റെ രണ്ടാംഭാഗത്തിന് ബിലാൽ എന്ന് തന്നെയാണ് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററടക്കം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ ഇപ്പോൾ. കഴിഞ്ഞ മാർച്ച് 26ന് ബിലാലിൻ്റെ ഷൂട്ടിങ് ആരംഭിക്കേണ്ടിയിരുന്നതായിരുന്നു എന്നാണ് മനോജ് കെ ജയൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: സുകുമാരന്‍ വിട പറഞ്ഞിട്ട് 23 വര്‍ഷം

തൻ്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഇക്കാര്യത്തിലുള്ള വിശദീകരണം താരം ആരാധകരെ അറിയിച്ചത്. പൂര്‍വ്വാധികം ശക്തിയോടെ തന്നെ ബിലാലും പിള്ളേരും വരുമെന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്. ബിഗ് ബിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മനോജ് കെ ജയൻ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ലോക്ക് ഡൗണും കൊറോണയും ചിത്രീകരണം വൈകിച്ചതാണെന്നും മനോജ് കെ ജയന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: മലയാള സിനിമാലോകം ഉണരുന്നു; 10 ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിച്ചു

സംഗീത സംവിധായകനായ ഗോപി സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് രണ്ടാം ഭാഗമായ ബിലാലിനായി തിരക്കഥ ഒരുക്കുന്നത്. കാതറീന്‍ ട്രീസയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

Also Read: രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്