ആപ്പ്ജില്ല

മൈലാഞ്ചിയില്‍ 'ബിജുമേനോന്റെ' നമ്പർ പൊല്ലപ്പായി

'മരുഭൂമിയിലെ ആന' യുടെ സഹസംംവിധായകൻ പിടിച്ച പുലിവാലു കേൾക്കണോ. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍

TNN 2 Nov 2016, 10:37 pm
'മരുഭൂമിയിലെ ആന' യുടെ സഹസംംവിധായകൻ പിടിച്ച പുലിവാലു കേൾക്കണോ. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ബിജു മേനോന്റെ അറബി കഥാപാത്രം പെണ്‍കുട്ടിക്ക് മൈലാഞ്ചി അണിയിക്കുന്ന ഒരു രംഗത്തിൽ മൈലാഞ്ചി ഡിസൈനുകളുടെ കൂട്ടത്തില്‍ പെണ്‍കുട്ടികളുടെ കൈയില്‍ ഫോണ്‍ നമ്പര്‍ കൂടി എഴുതി നല്‍കുന്ന രംഗമുണ്ട്.
Samayam Malayalam marubhoomiyile aana mobile number issue
മൈലാഞ്ചിയില്‍ 'ബിജുമേനോന്റെ' നമ്പർ പൊല്ലപ്പായി


ഇതിനായി അസോസിയേറ്റ് ഡയറക്ടര്‍ പ്രഭ ജോസഫിൻെറ നമ്പറാണ് നൽകിയത്. സിനിമ റിലീസ് ചെയ്തതതിനു പിന്നാലെ ബിജുമേനോന്റെ നമ്പറാണെന്ന് കരുതി പ്രഭയുടെ നമ്പറിലേക്ക് ആരാധകര്‍ വിളിയോടുവിളിയാണ്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിച്ചും വിശേഷങ്ങള്‍ ചോദിച്ചും ഫോണ്‍കോളുകളുടെ പെരുമഴ തന്നെ ഈ നമ്പറുടമയെ തേടിയെത്തി. താന്‍ ബിജു മേനോന്‍ അല്ലെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലെന്നാണ് പ്രഭ ജോസഫ് പറയുന്നത്.

കൂടുതല്‍ കോളുകളും മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നായിരുന്നു. ഒരു പെണ്‍കുട്ടി സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. ഞാന്‍ ബിജു മേനോന്‍ അല്ലെന്ന് പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ല. അവസാനം വഴക്കു പറയേണ്ടിവന്നു. പിന്നീട് ആ പെണ്‍കുട്ടിയുടെ അമ്മ വിളിച്ചു പറഞ്ഞു. സാര്‍ ക്ഷമിക്കണം, അവള്‍ ബിജു സാറിന്റെ കടുത്ത ആരാധികയാണ്. ഇനി ആവര്‍ത്തിക്കില്ല എന്നും പറഞ്ഞു - പ്രഭ ജോസഫ് പറയുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്