ആപ്പ്ജില്ല

പ്രണയദിനത്തിൽ കുട്ടിപ്രണയവുമായി കുട്ടി തെന്നൽ; 'സൂപ്പർഹീറോ' ടീസർ

ടിക് ടോക്കിലെ ക്യൂട്ട് കുട്ടി തെന്നലും മാസ്റ്റർ ആരിഷും ഒന്നിക്കുന്ന പുതിയ സിനിമയായ സൂപ്പർ ഹീറോയുടെ പ്രൊമോ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്

Samayam Malayalam 14 Feb 2020, 5:26 pm
ജോയ്‌സ് എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഷിനോയ് ജോയ് നിർമ്മിച്ച് നവാഗതനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന "സൂപ്പർഹീറോ" എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ യുവനടന്മാരായ ആന്‍റണി പെപ്പെയും അർജുൻ അശോകനും ചേർന്നാണ് തങ്ങളുടെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലൂടെ ടീസർ പുറത്തിറക്കിയത്.
Samayam Malayalam love.


Also Read: ‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’യെന്ന് കമന്‍റ്; ഹരീഷിന്‍റെ മറുപടി വൈറൽ

ടിക് ടോക് താരങ്ങളായ ബേബി തെന്നൽ,മാസ്റ്റർ ആരിഷ്,മാസ്റ്റർ ഡാവിഞ്ചി എന്നീ കുട്ടികുരുന്നുകൾ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൃശ്ശൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കുട്ടികളെ കൂടാതെ മലയാളത്തിലെ മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്.

Also Read: ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാനിതാ ഒരു സുവർണാവസരം!

ശ്രീറാം നമ്പ്യാർ ഛായാഗ്രഹണവും സെറിൻ ഫ്രാൻസിസ് സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. ലിജോ പോൾ എഡിറ്റിങ്, വിനായക് ശശികുമാര്‍ ഗാനരചന, അപ്പുണ്ണി സാജൻ കലാസംവിധാനം, ജിത്തു പയ്യന്നൂര്‍ ചമയം, സുഹാസിർ‍ മുഹമ്മദ് വസ്ത്രാലങ്കാരം,സഞ്ജൂ ജെ പ്രൊഡക്ഷൻ കൺട്രോൾ, അരുൺ പൂക്കാടൻ വാർത്താ പ്രചാരണം നിര്‍വ്വഹിച്ചിരിക്കുന്നതാണ് ചിത്രം.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്