ആപ്പ്ജില്ല

ദാ ഇതാണ് 'പ്രേത'ത്തിലെ യഥാർത്ഥ ജോൺ ബോസ്കോ

'പ്രേതം' സിനിമയിലെ ജയസൂര്യയുടെ ലുക്ക് ഇപ്പോഴേ ചർച്ചയാണ്. മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരാളാണ് ജയസൂര്യയുടെ കഥാപാത്രം ജോൺ ബോസ്കോ എന്ന് മാത്രമാണ് ചിത്രത്തിന്റെ ടീസറിലൂടെ പറ

TNN 13 Jul 2016, 3:06 pm
'പ്രേതം' സിനിമയിലെ ജയസൂര്യയുടെ ലുക്ക് ഇപ്പോഴേ ചർച്ചയാണ്. മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരാളാണ് ജയസൂര്യയുടെ കഥാപാത്രം ജോൺ ബോസ്കോ എന്ന് മാത്രമാണ് ചിത്രത്തിന്റെ ടീസറിലൂടെ പറഞ്ഞിരിക്കുന്നത്. പക്ഷേ അതും പ്രേതവുമായെന്ത് ബന്ധം. സിനിമയിറങ്ങുന്ന ആഗസ്ത് 12 വരെ അതിനായി കാത്തിരിക്കണം. എന്നാലിപ്പോൾ ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ പരിശീലിപ്പിക്കുന്ന യഥാർത്ഥ മെന്റലിസ്റ്റിനെ പരിചയപ്പെടാം. പേര് ആദർശ് ആദി.
Samayam Malayalam meet adharsh adhi the mentalist
ദാ ഇതാണ് 'പ്രേത'ത്തിലെ യഥാർത്ഥ ജോൺ ബോസ്കോ



മെന്റലിസ്റ്റ് എന്നതോടൊപ്പം തോട്ട് സ്റ്റീലര്‍, നോണ്‍വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ട് തുടങ്ങിയ വിശേഷണങ്ങളും ആദിക്ക് ചേരും. വളരെ ചെറുപ്പത്തില്‍ത്തന്നെ ഈ മേഖലയിലേക്ക് എത്തിപ്പെട്ട ആദി ക്രൈം ഇന്‍വെസ്റ്റിഗേഷനുവേണ്ടി ഇന്ത്യയ്ക്കു പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെ വരെ സഹായിക്കാറുണ്ട്. മറ്റു രാജ്യങ്ങളില്‍ ഒരു സെലിബ്രിറ്റി ആണെങ്കിലും ആദിയെ അറിയുന്നവര്‍ കേരളത്തില്‍ ചുരുക്കമാണ്.

മനസിനെ വായിക്കലല്ല, ചിന്തകളെ വായിക്കലാണ് മെന്റലിസം എന്നാണ് ആദിയുടെ പക്ഷം. വേദങ്ങളും പുരാണകഥകളും കേട്ട് വളർന്നതാണ് ആദിയുടെ കുട്ടിക്കാലം. അങ്ങനെ അഥര്‍വ വേദത്തോട് താൽപര്യം ജനിച്ചു. പിന്നീട് വായനയുടെ ലോകത്തേക്ക് കടന്നപ്പോള്‍ ഷെര്‍ലക് ഹോംസ് കഥകള്‍ വളരെയധികം സ്വാധീനിച്ചിരുന്നു. മെന്റലിസ്റ്റ് എന്ന ടൈറ്റില്‍ പോലും കിട്ടാത്ത ഒരാളാണ് ഷെര്‍ലക് ഹോംസ്. ഒരു അടുത്ത സുഹൃത്തിന്റെ വേര്‍പാടാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും പഠിക്കാനും ആദിയെ പ്രേരിപ്പിച്ചത്. പിന്നീട് വിശാലമായ ഈ വിഷയത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചറിയാനായി ധാരാളം പുസ്തകങ്ങള്‍..യാത്രകൾ...

നിരീക്ഷിക്കാനുള്ള കഴിവും ഓര്‍മശക്തിയുമാണ് ഈ വിദ്യയുടെ അടിസ്ഥാന തത്വങ്ങള്‍. 18 വയസുള്ളപ്പോള്‍ കൊച്ചി താജില്‍ വെച്ചായിരുന്നു ആദ്യ മനസ്സുവായിക്കൽ ഷോ. പിന്നീട് ലോകം മൊത്തം സഞ്ചരിച്ച് കൂടുതല്‍ പഠിക്കണമെന്ന് തോന്നിയപ്പോള്‍ ഒരു ആഡംബര കപ്പലുമായി കരാര്‍ ഒപ്പുവച്ചു. ആഡംബരകപ്പലിൽ വിദേശത്താണ് ഇപ്പോള്‍ കൂടുതലായും പരിപാടികള്‍ അവതരിപ്പിക്കാറുള്ളത്.



വയലിനിസ്റ്റ് ബാലഭാസ്‌കര്‍, ഇല്യൂഷനിസ്റ്റ് രാജമൂര്‍ത്തി എന്നിവരോടെപ്പം ഒരു തിയറ്റര്‍ ഷോയും, ‘ഇന്‍സോമ്‌നിയ’ എന്ന പേരില്‍ സ്വന്തമായൊരു ഷോയും ആദി ചെയ്യുന്നുണ്ട്. ഇവ കൂടാതെ പുതിയൊരു ഷോയ്ക്കായുള്ള തയാറെടുപ്പിലാണ്. അതോടൊപ്പം ദേശീയ തലത്തില്‍ ഒരു ടിവി ഷോ ചെയ്യാനും പദ്ധതിയുണ്ട്. പ്രേതം സിനിമയ്ക്കായി ആദി ചെയ്ത സഹായങ്ങളെല്ലാം കാണിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്