ആപ്പ്ജില്ല

വിജയ് ചിത്രം 'മെര്‍സലി'നൊരു കുടുംബത്തിൽ പിറന്ന പോസ്റ്റർ

അറ്റ്‌ലീയും വിജയും ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ തരംഗമാകുകയാണ്

TNN 20 Sept 2017, 9:54 am
രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയും വിജയും ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ തരംഗമാകുകയാണ്. ആഹ്ലാദകരമായ നടുക്കം എന്നാണ് ഈ പദത്തിന് അര്‍ത്ഥം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുപുറമെ മറ്റൊരു ഫാമിലി പോസ്റ്ററും ഇപ്പോൾ തരംഗമാകുകയാണ്. ടീസർ പോസ്റ്റർ എന്നുപറഞ്ഞാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 21നാണ് ചിത്രത്തിന്റെ ടീസർ ഇറങ്ങുന്നത്.
Samayam Malayalam mersal teaser poster starring vijay and nithya menon
വിജയ് ചിത്രം 'മെര്‍സലി'നൊരു കുടുംബത്തിൽ പിറന്ന പോസ്റ്റർ


വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്.

ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം. പോസ്റ്ററും മെര്‍സല്‍ എന്നെഴുതിയ സ്റ്റൈലും കണ്ടാല്‍ ഈ സിനിമയ്ക്ക് ജല്ലിക്കട്ടുമായി എന്തോ ബന്ധമുണ്ടെന്ന് മനസിലാകും. കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബറില്‍ തമിഴിലും തെലുങ്കിലുമായാണ് മെര്‍സല്‍ പുറത്തിറങ്ങുന്നത്. ശ്രീ തെനന്‍‌ഡല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Mersal Teaser Poster

Mersal Teaser Poster Starring Vijay And Nithya Menon.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്