ആപ്പ്ജില്ല

എന്‍റെ ശിവനേ!!! സുരാജിന്‍റെ പാട്ടിനെ അഭിനന്ദിച്ച് മോഹൻലാൽ

അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

Samayam 7 Mar 2018, 5:54 pm
അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് ഈ ഗാനമാലപിച്ചിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സുരാജ് തന്നെയാണ്. പ്രശസ്ത പിന്നണി ഗായിക സയനോരയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Samayam Malayalam mohanlal appreciates venjaramoods song
എന്‍റെ ശിവനേ!!! സുരാജിന്‍റെ പാട്ടിനെ അഭിനന്ദിച്ച് മോഹൻലാൽ




''എന്‍റെ ശിവനേ...'' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ റിലീസ് മോഹൻലാൽ ആണ് നിർവഹിച്ചിരിക്കുന്നത്. പാട്ട് കേട്ട ശേഷം മോഹൻലാൽ സുരാജിനേയും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരേയും അഭിനന്ദിച്ചു. സംഗീത സംവിധാന രംഗത്തേക്കുള്ള സയനോരയുടെ കാൽവെപ്പിന് വേദിയായി മാറിയിരിക്കുകയാണ് ചിത്രം. നേരത്തെ ചിത്രത്തിലെ ചക്ക പാട്ടും ഹിറ്റായിരുന്നു.

കോൺസ്റ്റബിൾ കുട്ടൻ പിള്ളയെന്ന പോലീസ് കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ജീൻ മാർക്കോസാണ് ചിത്രത്തിന്‍റെ സംവിധായകൻ. നാളെയാണ് ഗാനത്തിന്‍റെ പൂർണ വീഡിയോ പുറത്തിറങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്