Please enable javascript.Mohanlal hand tattoo: സൈബറിടത്തിൽ തരംഗമായി മോഹൻലാലിൻ്റെ കൈയ്യിലെ ടാറ്റൂ, മഷിയിൽ ബറോസ് എന്നെഴുതി താരം! - mohanlal hand tattoo; social media discusses about mohanlals latest tattoo in his hand - Samayam Malayalam

Mohanlal hand tattoo: സൈബറിടത്തിൽ തരംഗമായി മോഹൻലാലിൻ്റെ കൈയ്യിലെ ടാറ്റൂ, മഷിയിൽ ബറോസ് എന്നെഴുതി താരം!

Samayam Malayalam 25 Apr 2021, 4:51 pm
Subscribe

മോഹൻലാൽ കൈയ്യിൽ യഥാർത്ഥത്തിൽ ചെയ്ത ടാറ്റൂ ആണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്

mohanlal hand tattoo social media discusses about mohanlals latest tattoo in his hand
Mohanlal hand tattoo: സൈബറിടത്തിൽ തരംഗമായി മോഹൻലാലിൻ്റെ കൈയ്യിലെ ടാറ്റൂ, മഷിയിൽ ബറോസ് എന്നെഴുതി താരം!
മലയാളത്തിൻ്റെ താരചക്രവർത്തി മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ തന്നെ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വൻ താരനിര അണിനിരന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ബിഗ്ബോസ് മലയാളം സീസൺ 3 യുടെ അവതാരകൻ കൂടിയായ മോഹൻലാൽ എല്ലാ ആഴ്ചയും മത്സരാർത്ഥികളെ കാണാനും സംസാരിക്കാനുമായി എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയപ്പോൾ മത്സരാർത്ഥികളും പ്രേക്ഷകരുമൊക്കെ ഏറെ ശ്രദ്ധിച്ചത് കൈയ്യിലെ പുത്തൻ ടാറ്റൂ ആയിരുന്നു.

Pic Courtesy: Hotstar / Screenshot
Also Read: സുപ്രിയ മേനോനും പൃഥ്വിരാജും പ്രണയം പരസ്യമാക്കിയിട്ട് 10 വർഷം! 10ാം വിവാഹ വാർഷികം ആഘോഷമാക്കി താരകുടുംബം!

മോഹൻലാൽ

മോഹൻലാൽ

കൈത്തണ്ടയിൽ ബറോസ് എന്ന തൻ്റെ സിനിമയുടെ ടൈറ്റിലാണ് പച്ച കുത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നതും മോഹൻലാലിൻ്റെ കൈയ്യിൽ കണ്ടെത്തിയ ടാറ്റു ആണ്. ടാറ്റൂവിനെക്കുറിച്ച് ബിഗ്‌ബോസ് താരങ്ങൾ മോഹൻലാലിനോട് ചോദിച്ചപ്പോഴാണ് പ്രേക്ഷകരും അത് ശ്രദ്ധിച്ചത്. മത്സരാർത്ഥികളുടെ ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകിയത് സുന്ദരമായ ഒരു കള്ളച്ചിരിയോടെയാണ്. മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രത്തിൽ നായകനായി എത്തുന്നതും മോഹൻലാലാണ്. ബറോസിൻ്റെ ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ചിത്രീകരിച്ചത്.


Pic Courtesy: Hotstar / Screenshot

ടാറ്റൂ

ടാറ്റൂ

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഷൂട്ട് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബറോസിൽ ടെക്‌നിക്കല്‍ ഡയറക്ടറായും ജിജോ പുന്നൂസുണ്ട്. ബറോസില്‍ പ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുണ്ട്. പൃഥ്വിരാജ് ഇതിനെ പറ്റി മുൻപ് വാചാലനായിരുന്നു.

Pic Courtesy: Hotstar / Screenshot

ബറോസ്

ബറോസ്

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

Pic Courtesy: Hotstar / Screenshot

ബിഗ്ബോസ് അവതാരകൻ

ബിഗ്ബോസ് അവതാരകൻ

കഴിഞ്ഞയാഴ്ചയാണ് പൃഥ്വിരാജ് ഉള്‍പ്പെട്ട രംഗങ്ങള്‍ കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്. ബറോസിൻ്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പൃഥ്വിരാജ് കടുവ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലെത്തി ഷൂട്ടിൻ്റെ ഭാഗമായത്. ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്ന് ഡയറക്ടർ കസേരയിൽ ഇരിക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.

Pic Courtesy: Hotstar / Screenshot

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ