ആപ്പ്ജില്ല

ട്രെയിലറുകളിലും സൂപ്പർസ്റ്റാറായി മോഹൻലാൽ

ട്രെയിലറുകളുടെ കാര്യത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ

TNN 25 Aug 2016, 1:16 pm
ട്രെയിലറുകളുടെ കാര്യത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ.ലാലിന്‍റെ തുടർച്ചയായ മൂന്നാമത്തെ ചിത്രമാണ് ട്രെയിലർ റിലീസ് ചെയ്‌തു മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ 10 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുന്നത്.
Samayam Malayalam mohanlal is creating history in trailers
ട്രെയിലറുകളിലും സൂപ്പർസ്റ്റാറായി മോഹൻലാൽ


അൽഫോൺസ് പുത്രനാണ് ഒപ്പത്തിന്‍റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ ചിത്രം സംവിധാനം ചെയുന്നത് പ്രിയദർശൻ ആണ്. തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ് ഒപ്പത്തിലൂടെ.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ തന്നെ മോഹൻലാലിന്‍റെ മലയാള ചിത്രമായ പുലിമുരുഗന്‍റെയും തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്റെയും ട്രെയിലറുകൾ വൻ ഹിറ്റുകളായിരുന്നു.ജനതാ ഗാരേജിന്‍റെ ട്രെയിലർ ഇതുവരെ 43 ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്.



ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്