ആപ്പ്ജില്ല

'മോഹൻലാൽ' തമിഴിലേക്ക്; കട്ട രജനികാന്ത് ആരാധികയാകാൻ ജ്യോതിക

സാജിദ് യഹിയ ചിത്രം മോഹൻലാൽ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു.

Samayam Malayalam 4 May 2018, 4:00 pm
സാജിദ് യഹിയ ചിത്രം മോഹൻലാൽ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ ജോതികയാണ് അവതരിപ്പിക്കുന്നത്. കടുത്ത രജനികാന്ത് ആരാധികയായിട്ടായിരിക്കും ജ്യോതിക എത്തുക. മോഹന്‍ലാൽ എന്ന ചിത്രത്തിന്‍റെ രചയിതാവ് സുനീഷ് വാരനാട് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.
Samayam Malayalam mohanlal movie will remake in tamil
'മോഹൻലാൽ' തമിഴിലേക്ക്; കട്ട രജനികാന്ത് ആരാധികയാകാൻ ജ്യോതിക




'രജനി സെല്‍വി'എന്ന് പേരിട്ട ചിത്രം സൂപ്പര്‍ താരം രജനികാന്തിന്‍റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക. ഇതിന് മുൻപ് മഞ്ജുവാര്യര്‍ നായികയായെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ' തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. അന്നും ജ്യോതിക തന്നെയായിരുന്നു നായിക.

സുനീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്......

'മോഹൻലാൽ'തമിഴിലേയ്ക്ക്

കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം 'മോഹൻലാൽ' തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.

'രജനി സെൽവി'എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്‍റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.

ഇതിനുമുന്നെ മഞ്ജുവാരിയർ നായികയായെത്തിയ 'ഹൗ ഓൾഡ് ആർ യൂ' തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴിൽ വൻവിജയം കൈവരിക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്