ആപ്പ്ജില്ല

'ഒടിയനി'ൽ മോഹൻലാലിന്റെ സന്യാസി വേഷം !

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടത്തെ കഥയാണ് ഈ സിനിമ

TNN 31 Aug 2017, 5:49 pm
മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന 'ഒടിയന്‍റെ' ഷൂട്ടിങ് വാരണസിയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്നിരുന്നു. 30 കോടിയോളം ബഡ്ജറ്റ് ഉള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ് എത്തുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടത്തെ കഥയാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ അഞ്ചില്‍ അധികം ഗെറ്റപ്പുകള്‍ ഈ സിനിമയില്‍ മോഹന്‍ലാലിന് ഉണ്ടെന്നാണ് പറയുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ആദ്യ ഗെറ്റപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റാറായി തന്നെ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരുന്നു. തടി കുറച്ചു ക്ലീന്‍ ഷേവ് ചെയ്ത മോഹന്‍ലാലിന്‍റെ ആ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു.
Samayam Malayalam mohanlal odiyan new look revealed
'ഒടിയനി'ൽ മോഹൻലാലിന്റെ സന്യാസി വേഷം !


ഇപ്പോഴിതാ ഒടിയനിലെ മോഹന്‍ലാലിന്‍റെ മറ്റൊരു ഗെറ്റപ്പ് പുറത്തു വന്നിരിക്കുകയാണ്. ഡെല്‍ഹി ടൈംസ് ആണ് ഒടിയന്‍റെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി കാവി വേഷത്തിൽ ഒരു സന്യാസിയുടെ ലുക്കിലാണ് മോഹന്‍ലാല്‍ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള മോഹന്‍ലാലിന്‍റെ രണ്ടു ലുക്കുകളും ഒടിയന്‍റെ പ്രതീക്ഷകള്‍ കൂട്ടുന്നുണ്ട്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്.


mohanlal odiyan new look

mohanlal odiyan new look revealed.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്