ആപ്പ്ജില്ല

സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ആശംസയുമായി മോഹൻലാൽ

ജൂൺ ഒന്ന് ...സ്കൂൾ പ്രവേശനത്തിന്‍റെ ദിനം. എല്ലാ കുട്ടികൾക്കും ആശംകൾ നേർന്ന് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ ഫേസ്ബുക്കിൽ നല്ലവാക്കുകൾ കുറിച്ചു. സ്കൂൾ കാലഘട്ടം വാക്കുകളുടേയും ചിന്തയുടേതുമാണ്. അ

TNN 1 Jun 2016, 12:29 pm
ജൂൺ ഒന്ന് ...സ്കൂൾ പ്രവേശനത്തിന്‍റെ ദിനം. എല്ലാ കുട്ടികൾക്കും ആശംകൾ നേർന്ന് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ ഫേസ്ബുക്കിൽ നല്ലവാക്കുകൾ കുറിച്ചു. സ്കൂൾ കാലഘട്ടം വാക്കുകളുടേയും ചിന്തയുടേതുമാണ്. അവിടെയാണ് ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജനിക്കുന്നത്. സ്കൂൾ എന്ന് പറയുമ്പോൾ സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും നിഷ്കളങ്ക ഹൃദയരുടെ ചിന്തകളുടേയും ലോകമാണ്. വേനലവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കുകയാണ്.
Samayam Malayalam mohanlal school day wishes to children
സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ആശംസയുമായി മോഹൻലാൽ




. ഇനി പഠനത്തിന്‍റെയും സന്തോഷത്തിന്‍റേയും നാളുകള്‍. എല്ലാ കുട്ടികൾക്കും ഓര്‍മ്മയിൽ തങ്ങി നിൽക്കുന്ന നല്ലൊരു അധ്യയനവ‍‍ർഷം ആശംസിക്കുന്നു. അവരുമായി സ്കൂളിലെത്തുന്ന മാതാപിതാക്കൾക്കും അവരുടെ സ്കൂൾ കാലഘട്ടം ഓര്‍ക്കാനുള്ള സമയമാണിത്. ഞാനും എന്‍റെ സ്കൂൾ കാലഘട്ടത്തിന്‍റെ മധുരമുള്ള ഓർമ്മകളിലാണ്.... എല്ലാവ‍ർക്കും എന്‍റെ ആശംസകൾ. കുട്ടികൾ സ്കൂളിൽ പോകുന്ന ചിത്രത്തോടൊപ്പമാണ് താരത്തിന്‍റെ ആശംകൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്