ആപ്പ്ജില്ല

ക്യാംപിൽ നിന്നും മടങ്ങുന്നത് നമ്മൾ ഒരുമിച്ചാണെന്ന് മോഹൻലാൽ

പ്രളയം അതിജീവിച്ചവർക്ക് ആശ്വാസത്തിന്റെ വാക്കുകളുമായി നടൻ മോഹൻലാൽ

Samayam Malayalam 23 Aug 2018, 6:23 pm
കേരളത്തിനെ കഴുത്തറ്റം വെള്ളത്തിൽ മുക്കിയ പ്രളയം അതിജീവിച്ചവർക്ക് ആശ്വാസത്തിന്റെ വാക്കുകളുമായി നടൻ മോഹൻലാൽ. പ്രളയക്കെടുതി നേരിട്ട ഓരോരുത്തരുടേയും മുന്നോട്ടുള്ള ജീവിതത്തിന് ഊര്‍ജ്ജം പകരുന്ന വാക്കുകളുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
Samayam Malayalam lal


ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ മോഹൻലാൽ പറയുന്നതിങ്ങനെ:

''പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുന്‍പത്തേക്കാളേറെ ഇന്ന് സ്‌നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും നമുക്കേ സാധിക്കൂ.

പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്‌നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല. എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്.

ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്. മണ്ണിനെ മനുഷ്യനെ പ്രകൃതിയെ സ്‌നേഹിച്ച് കൊണ്ട് അല്‍പം കാരുണ്യത്തോടെ ജീവിക്കാന്‍. എനിക്ക് ഉറപ്പുണ്ട് എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോവുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍. പൊരുതുക ഒപ്പം ചേരാന്‍ ഞാനുണ്ട്''.

വീഡിയോ കാണാം...


വയനാട്ടിലെ ഉള്‍പ്രദേശങ്ങളിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്കുള്ള സാധനങ്ങള്‍ നൽകുമെന്നും അദ്ദേഹം പറയുന്നു.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്