ആരാധകര്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി മലയാളത്തിൻ്റെ താര ചക്രവര്‍ത്തി മോഹന്‍ലാൽ. സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന മോഹൻലാൽ ചിത്രം 'ബിഗ് ബ്രദറി'ൻ്റെ ടൈറ്റിൽ ടീസര്‍ പുറത്തുവിട്ടു കൊണ്ടാണ് താരം ആരാധകര്‍ക്ക് ക്രിസ്തുമസ് ആശംസ നേര്‍ന്നിരിക്കുന്നത്. ചിത്രം ഒരു പക്കാ കൊമേർഷ്യൽ എൻ്റർടെയ്നര്‍ തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാലും സിദ്ദിക്കും രണ്ടു ചിത്രങ്ങൾ മാത്രമാണ് ഒരുമിച്ചു ചെയ്തിട്ടുള്ളത്. ഇരുപത്തിയാറു വർഷങ്ങൾക്ക് മുൻപ് സംവിധായകൻ ലാലും സിദ്ദിഖും ചേര്‍ന്ന് ഒരുക്കിയ മോഹൻലാൽ ചിത്രം 'വിയറ്റ്നാം കോളനി' ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു.ചിത്രം ഒരു പക്കാ കൊമേർഷ്യൽ എൻ്റർടെയ്നര്‍ തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാലും സിദ്ദിക്കും രണ്ടു ചിത്രങ്ങൾ മാത്രമാണ് ഒരുമിച്ചു ചെയ്തിട്ടുള്ളത്. ഇരുപത്തിയാറു വർഷങ്ങൾക്ക് മുൻപ് സംവിധായകൻ ലാലും സിദ്ദിഖും ചേര്‍ന്ന് ഒരുക്കിയ മോഹൻലാൽ ചിത്രം 'വിയറ്റ്നാം കോളനി' ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു.
കേരളത്തിൽ തന്നെ ഇരുനൂറു ദിവസത്തിലേറെ കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച റെക്കോർഡും ഈ ചിത്രത്തിന് സ്വന്തമാണ്.
അതിനു ശേഷം ഇരുപതോളം വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചത്. സിദ്ദിഖ് തനിയെ സംവിധാനം ചെയ്ത 'ലേഡീസ് ആൻഡ് ജൻ്റിൽമാൻ' ആയിരുന്നു ആ ചിത്രം. എന്നാൽ ചിത്രത്തിന് ബോക്സോഫീസിൽ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ ഇത്തവണ ഈ കൂട്ടുകെട്ടിൽ പിറക്കാനൊരുങ്ങുന്നത് ഒരു കംപ്ലീറ്റ് ഫാമിലി എൻ്റര്‍ടെയ്നര്‍ ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.