ആപ്പ്ജില്ല

പുത്തൻ റെക്കോർഡിട്ട് 'മരക്കാർ അറബിക്കടലിൻ്റെ സിംഹം'; സന്തോഷം പങ്കിട്ട് അണിയറപ്രവർത്തകർ!

മോഹൻലാൽ അങ്ങനെ പറഞ്ഞതിന് ശേഷം സമാധാനമായി ഉറങ്ങാറുണ്ടെന്നും എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ ഇപ്പോൾ പറയാൻ സാധിക്കുകയുള്ളൂവെന്നും ആന്‍റണി പെരുമ്പാവൂർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

Samayam Malayalam 23 Nov 2020, 4:10 pm
സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരക്കാര്‍ - അറബിക്കടലിൻ്റെ സിംഹം'. മോഹൻലാലിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രം ഈ വര്‍ഷം മാര്‍ച്ച് 19ന് പുറത്തിറങ്ങുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാര്‍ച്ച് 26ലേക്ക് മാറ്റുകയായിരുന്നു. പക്ഷേ കൊറോണ ലോകമെങ്ങും പടര്‍ന്നു പിടിച്ചുതോടെ തീയേറ്ററുകള്‍ അടച്ച അവസ്ഥ വന്നതോടെ ചിത്രത്തിൻ്റെ റിലീസ് വീണ്ടും മാറ്റുകയായിരുന്നു അണിയറ പ്രവർത്തകർ. അതിനിടെ ചിത്രം പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
Samayam Malayalam Mohanlal Arabikkadalinte Simham
പുത്തൻ റെക്കോർഡിട്ട് 'മരക്കാർ അറബിക്കടലിൻ്റെ സിംഹം'; സന്തോഷം പങ്കിട്ട് അണിയറപ്രവർത്തകർ!


Also Read: 'എന്ത് ചെയ്യണം? നിങ്ങൾ പറയൂ'; സുഹൃത്തുക്കളോട് അഭിപ്രായം തേടി സാന്ദ്ര

ചിത്രത്തിൻ്റേതായി പുറത്ത് വിട്ട ട്രെയിലർ പുറത്ത് വിട്ടപ്പോൾ തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലറാണ് പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം ചിത്രത്തിൻ്റെ ട്രെയിലർ ഇരുപത് മില്യണിലേറെ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക. ഈ ഭാഷകളിലെ എല്ലാ ട്രെയിലറുകളുടെയും കാഴ്ചക്കാരുടെ എണ്ണമാണ് ഇരുപത് മില്യണിലേറെ വരുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ തീയേറ്ററുകള്‍ തുറന്നാലും മരക്കാൻ ഉടൻ റിലീസ് ചെയ്യാൻ കഴിയില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയ്ക്ക് പുറമെ 60 രാജ്യങ്ങളുമായി റിലീസിന് കരാർ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യേണ്ടതുണ്ടെന്നും ആന്‍റണി പെരുമ്പാവൂര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക എന്നതാണ് പ്രധാനമെന്നും മറ്റൊന്നും ആലോചിക്കരുതെന്നും എല്ലാം പഴയ അവസ്ഥയിലെത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകുമെന്നാണ് റിലീസിനെ പറ്റി ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞതെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

Also Read: 'നയൻതാരയുടെ വിഘ്നേഷുമായുള്ള ക്ഷേത്രദർശനങ്ങൾക്ക് പിന്നിലെ കാരണം നമ്മളുദ്ദേശിച്ചതായിരുന്നില്ല'; വെളിപ്പെടുത്തി ഉർവശി

അദ്ദേഹം അത് പറഞ്ഞതിന് ശേഷം സമാധാനമായി ഉറങ്ങാറുണ്ടെന്നും. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ ഇപ്പോൾ പറയാനാകൂവെന്നും ആന്‍റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദിൻ്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്. നൂറ് കോടി രൂപയിലേറെ ചെലവിട്ട് നിർമ്മിച്ച ചിത്രം മലയാളത്തിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണെന്നാണ് അണിയറപ്രവര്‍ത്തകർ ഉന്നയിക്കുന്ന അവകാശവാദം. കോണ്‍ഫിഡൻ്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എൻ്റര്‍ടെയ്ന്‍മെൻ്റുമാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്