ആപ്പ്ജില്ല

ലാലേട്ടന്‍റെ 'വെളിപാടിന്‍റെ പുസ്തക'ത്തിലെ പുതിയ ഗാനം എത്തി

മധു ബാലകൃഷ്ണനും വൃന്ദ ഷമീക്കും ചേര്‍ന്ന് ആലപിച്ച ഗാനമാണിത്

TNN 15 Aug 2017, 2:48 pm
മോഹന്‍ലാല്‍ നായകനാകുന്ന 'വെളിപാടിന്‍റെ പുസ്തകം' എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. 'നീയും' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഷാൻ റഹ്മാന്‍റെ സംഗീതത്തിൽ മധു ബാലകൃഷ്ണനും വൃന്ദ ഷമീക്കും ചേര്‍ന്ന് ആലപിച്ച ഗാനമാണിത്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയാണ് വരികൾ ഒരുക്കിയിരിക്കുന്നത്.
Samayam Malayalam mohanlals new movie velipadinte pusthakam neeyum audio song is out
ലാലേട്ടന്‍റെ 'വെളിപാടിന്‍റെ പുസ്തക'ത്തിലെ പുതിയ ഗാനം എത്തി




ആദ്യമായി മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഇത്. ബെന്നി പി നായരമ്പലത്തിന്‍റേതാണ് തിരക്കഥ. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി രവിയും സംവിധായകൻ ജൂഡ് ആന്‍റണിയും ചിത്രത്തിലുണ്ട്. അങ്കമാലി ഡയറീസിലൂടെ തന്നെ ശ്രദ്ധേയയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക.




രണ്ടു ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കോളേജ് പ്രൊഫസറായ മൈക്കിൾ ഇടിക്കുളയായാണ് മോഹൻലാലിന്‍റെ ഒരു ഗെറ്റപ്പ്. ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്‍റെ പുസ്തകം നിർമിക്കുന്നത്. വിഷ്ണു ശർമയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മാക്സ്‍ലാബ് സിനിമാസ് ആൻഡ് എന്‍റര്‍ടെയ്ൻമെന്‍റാണു ചിത്രം വിതരണം ചെയ്യുന്നത്.

Mohanlal's New Movie Velipadinte Pusthakam Neeyum Audio Song is out

Neeyum Audio Song is out from Mohanlal's Upcoming Malayalam Movie With Lal jose named Velipadinte Pusthakam

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്