ആപ്പ്ജില്ല

ഒടിയന്റെ ചിത്രീകരണം വീണ്ടും നിറുത്തിവച്ചു

മോഹന്‍ലാല്‍ ഒടിയന്റെ ചിത്രീകരണം വീണ്ടും നിറുത്തിവച്ചു

TNN 27 Oct 2017, 8:48 pm
മോഹന്‍ലാല്‍ ഒടിയന്റെ ചിത്രീകരണം വീണ്ടും നിറുത്തിവച്ചു. ചിത്രത്തിന്റെ സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ തെലുങ്ക് സിനിമയുടെ തിരക്കിലായതിനാലാണ് ചിത്രീകരണം നിര്‍ത്തി വച്ചത്.
Samayam Malayalam mohanlals odiyan shooting temporarily stopped
ഒടിയന്റെ ചിത്രീകരണം വീണ്ടും നിറുത്തിവച്ചു


വാരണാസിയിലും പാലക്കാടുമായി രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ച ഒടിയന്റെ ക്ളൈമാക്സ് ഫൈറ്റ് സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് പീറ്റര്‍ ഹെയ്ന് വീണ്ടും തെലുങ്ക് സിനിമയിലേക്ക് പോകേണ്ടിവന്നത്. തെലുങ്ക് സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തായിരുന്നു പീറ്റര്‍ ഹെയ്ന്‍ ഒടിയന്റെ ചിത്രീകരണത്തിനായി എത്തിയത്. ഫൈറ്റ് സ്വീക്വന്‍സുകള്‍ ചിത്രീകരിച്ച ശേഷം നവംബര്‍ എട്ടിന് പീറ്റര്‍ ഹെയ്ന്‍ തിരിച്ചെത്തും. നവംബര്‍ ഒന്‍പതു മുതലായിരിക്കും ഒടിയന്റെ ചിത്രീകരണം പുനരാരംഭിക്കുന്നത്.

നവാഗതനായ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ മറ്റ് പ്രധാന താരങ്ങള്‍ പ്രകാശ് രാജും, മഞ്ജുവാര്യരും, ശ്രീജയയുമാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.

Odiyan shooting stopped

Director VA Shrikumar's much anticipated film Odiyan shooting stopped temporarily.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്