ആപ്പ്ജില്ല

സലീംകുമാറിന്‍റെ രാജിയിൽ അമ്മ ഇടപെടില്ല: ഇടവേള ബാബു

അമ്മ സംഘടനയുടെ യോഗങ്ങളില്‍ താരങ്ങള്‍ പത്തനാപുരത്ത് പോകാന്‍ പാടില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. അമ്മയില്‍ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ഇടവേള ബാബു പറഞ്ഞു.

TNN 13 May 2016, 12:25 pm
'അമ്മ' സംഘടനയില്‍നിന്ന് നടന്‍ സലീംകുമാര്‍ രാജിവെച്ചത് വ്യക്തിപരമായ കാര്യമാണെന്ന് സെക്രട്ടറി ഇടവേള ബാബു. അമ്മ സംഘടനയുടെ യോഗങ്ങളില്‍ താരങ്ങള്‍ പത്തനാപുരത്ത് പോകാന്‍ പാടില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. അമ്മയില്‍ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ഇടവേള ബാബു പറഞ്ഞു.
Samayam Malayalam mohanlals presence in pathanapuram salim kumar resigns from amma
സലീംകുമാറിന്‍റെ രാജിയിൽ അമ്മ ഇടപെടില്ല: ഇടവേള ബാബു


അമ്മയിലെ നിരവധി താരങ്ങള്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവരാരും തന്നെ സംഘടനയോട് പറഞ്ഞിട്ടല്ല മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് താരങ്ങളോട് അവിടേക്ക് പോകരുതെന്ന് പറഞ്ഞിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്കുമാറിന്റെ മണ്ഡലത്തില്‍ നടന്ന പൊതുപരിപാടിയില്‍ വ്യാഴാഴ്ച നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പങ്കെടുത്തതാണ് സലീംകുമാറിന്‍റെ രാജിക്കു കാരണം . അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റാണ് മോഹന്‍ലാല്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്