ആപ്പ്ജില്ല

മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തുന്നു

കൂറ്റൻ ബോക്സോഫീസ് വിജയങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയതായി സൂചന. 3 കോടി

TNN 19 Oct 2016, 8:55 pm
കൂറ്റൻ ബോക്സോഫീസ് വിജയങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയതായി സൂചന. 3 കോടി മുതല്‍ 3.50 കോടി വരെയാണ് മോഹന്‍ലാലിന്റെ ഒരു സിനിമയ്ക്കുള്ള പ്രതിഫലം. ഒപ്പം, പുലിമുരുകന്‍ എന്നിവ കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡ് തീര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയത്.
Samayam Malayalam mohanlals remuneration hikes up
മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തുന്നു


മലയാളത്തേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് തമിഴ്-തെലുങ്ക് ചിത്രങ്ങള്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നത്. ജനതാ ഗാരേജില്‍ അഞ്ച് കോടിക്ക് മുകളിലായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം എന്നറിയുന്നു. മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളാണ് നിലവില്‍ രണ്ട് കോടി പ്രതിഫലമായി വാങ്ങുന്നത്. പുലിമുരുകന്‍ തമിഴ് ഡബ്ബിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് 1971 ആണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്