കാളിദാസ് ജയറാം നായകനാവുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിലെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഞാനും… ഞാനുമെന്റാളും ആ നാല്പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനം ഈണിമിട്ട് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്. കാളിദാസന് പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന രീതിയിലാണ് ഈ മനോഹരഗാനം ചിത്രീകരിച്ചിരിക്കുന്നത്.
മമ്മൂട്ടിയും നിവിനും ദുല്‍ഖറും വിനീത് ശ്രീനിവാസനും, അജുവും കണ്ണന് ഫേസ്ബുക്കിലൂടെ ആശംസകളറിയിച്ചു. ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു താരങ്ങള്‍ ഗാനത്തെ പ്രശംസിച്ചത്. ലളിതമായി ചിത്രീകരിച്ചിരിക്കുന്ന ഈ പാട്ടിന് മുന്നില്‍ ഞാന്‍ വീണുപോയെന്ന് വിനീത് ശ്രീനിവാസന് ഫേസ്ബുക്കില്‍ കുറിച്ചു. ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും മനോഹര ഗാനമാണ് ഇതെന്ന് അജു വര്‍ഗീസും കുറിച്ചു.
ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമാണിത്. കാമ്പസ് രാഷ്ട്രീയവും പ്രണയും സൗഹൃദവും പ്രതികാരവും സംഘര്‍ഷവും പൂമരത്തില്‍ കഥാപശ്ചാത്തലമാകുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മീര ജാസ്മിനും അഭിനയിക്കുന്നുണ്ട്.
Mollywood Celebrities appreciates Poomaram Song