ആപ്പ്ജില്ല

'മുദ്ദുഗൗ' നായികയുടെ തമിഴ് ചിത്രം ‘സെമ’; ട്രെയിലറെത്തി

2015ൽ പുറത്തിറങ്ങിയ സീതമ്മ അന്തലു രാമയ്യ സിത്രലു എന്ന ചിത്രത്തിലൂടെ അര്‍ഥന തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു.

TNN 12 Jun 2017, 6:20 pm
മലയാള ചിത്രം 'മുദ്ദുഗൗ'വിൽ ഗോകുൽ സുരേഷ് ഗോപിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അര്‍ഥന തമിഴില്‍ തിളങ്ങുന്നു. ജി വി പ്രകാശിന്‍റെ നായികയായാണ് അര്‍ഥന തമിഴിൽ മുന്നേറുന്നത്. അര്‍ഥനയും ജി വി പ്രകാശും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സെമ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു.
Samayam Malayalam mudhugauv actress arthanas tamil movie semas trailer is out
'മുദ്ദുഗൗ' നായികയുടെ തമിഴ് ചിത്രം ‘സെമ’; ട്രെയിലറെത്തി





വല്ലിഗാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജന, യോഗി ബാബു, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മുദ്ദുഗൗവിന് ശേഷം തമിഴിലെത്തിയ അര്‍ഥന സംവിധായകൻ സമുദ്രക്കനി ഒരുക്കിയ തൊണ്ടന്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. വെണ്ണിലാക്കബഡി കൂട്ടം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലാണ് നടി ഇനി അഭിനയിക്കുക. 2015ൽ പുറത്തിറങ്ങിയ സീതമ്മ അന്തലു രാമയ്യ സിത്രലു എന്ന ചിത്രത്തിലൂടെ അര്‍ഥന തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു.

Mudhugauv actress Arthana's Tamil Movie Sema's Trailer is out

Mudhugauv actress Arthana Vijayakumar's Tamil Movie Sema Official Trailer is out

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്