ആപ്പ്ജില്ല

മോഹൻലാൽ തന്നെ ഭീമൻ; 2021 ല്‍ റിലീസ് ചെയ്യും: ശ്രീകുമാ‍ർ മേനോൻ

ചിത്രം എം ടിയുടെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും തന്നെ നടക്കും

Samayam Malayalam 16 Nov 2018, 3:34 pm
കൊച്ചി: 'രണ്ടാമൂഴം' സിനിമയിൽ മോഹന്‍ലാല്‍ തന്നെ ഭീമനായി വേഷം ഇടുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം 2021 ല്‍ റിലീസ് ചെയ്യും. ചിത്രം എം ടിയുടെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും തന്നെ നടക്കുമെന്ന് ഒരു അഭിമുഖത്തിൽ ശ്രീകുമാ‍ർ മേനോൻ വ്യക്തമാക്കി.
Samayam Malayalam Mohanlal


ഒടിയൻ്റെ തിരക്കു കാരണം തനിക്ക് സാറിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയതുകൊണ്ടുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമിച്ചതിൽ താമസിച്ചു പോയെന്നും അപ്പോഴേക്കും അദ്ദേഹം കോടതിയെ സമീപിച്ചു കഴിഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ നിയമവഴിയേ നടക്കട്ടെയെന്ന് ആഗ്രഹിച്ച്‌ നീങ്ങുകയാണ് പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ മാറുമെന്നും ശ്രീകുമാ‍ർ മേനോൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്