ആപ്പ്ജില്ല

‘ജയ്’യും ‘താര’യുമായി പൃഥ്വിയും പാര്‍വതിയും; 'മൈ സ്റ്റോറി' ഫസ്റ്റ്‍‍ലുക്ക്

ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്

TNN 10 Sept 2017, 2:06 pm
'എന്ന് നിന്‍റെ മൊയ്തീൻ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന 'മൈ സ്റ്റോറി'യുടെ ഫസ്റ്റ്‍‍ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതയായ റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ രചിച്ചിരിക്കുന്ന സിനിമ പൂര്‍ണമായും യൂറോപ്പിലാണ് ചിത്രീകരിക്കുന്നത്. റൊമാന്‍റിക് മ്യൂസിക്കല്‍ എന്‍റര്‍ടെയ്‌നര്‍ എന്ന ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് പോര്‍ച്ചുഗലും സ്‌പെയിനുമാണ് മുഖ്യ ലൊക്കേഷനുകളായത്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.
Samayam Malayalam my story official motion poster reveals a lovey dovey prithviraj and parvathy
‘ജയ്’യും ‘താര’യുമായി പൃഥ്വിയും പാര്‍വതിയും; 'മൈ സ്റ്റോറി' ഫസ്റ്റ്‍‍ലുക്ക്





കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ റോഷ്‌നി ദിനകറിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്‍റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നതും റോഷ്നി തന്നെയാണ്. ജയ്, താര എന്നീ കേന്ദ്ര കഥാപാത്രങ്ങളെയാണ് പൃഥ്വിയും പാര്‍വതിയും അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള ബിശ്വദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്‍റെ ശബ്ദസംവിധാനം നിര്‍വഹിക്കുന്നത്. 'എന്തിരനും' 'ലിംഗ'യ്ക്കും ക്യാമറ ചലിപ്പിച്ച ആര്‍.രത്‌നവേലുവാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

My Story official motion poster reveals a lovey-dovey Prithviraj and Parvathy

Debutante director Roshni Dinaker's film, My Story's motion poster is here and it promises to be a romantic musical.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്