ആപ്പ്ജില്ല

രോഷ്ണി ദിനകറിന്‍റെ പൃഥ്വിരാജ് ചിത്രം ഇനി പോര്‍ച്ചുഗലില്‍

പ്രശസ്ത കോസ്റ്റ്യൂം ഡിസൈന‍ര്‍ രോഷ്ണി ദിനകര്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇനി പോര്‍ച്ചുഗലില്‍ നടക്കും

TNN 16 Oct 2016, 3:21 pm
പ്രശസ്ത കോസ്റ്റ്യൂം ഡിസൈന‍ര്‍ രോഷ്ണി ദിനകര്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇനി പോര്‍ച്ചുഗലില്‍ നടക്കും. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ച രോഷ്ണി ദിനകറിന്‍റെ ആദ്യ സംരംഭമാണ് മൈ സ്റ്റോറി.
Samayam Malayalam my story prithviraj sukumaran roshni dinakar parvathy
രോഷ്ണി ദിനകറിന്‍റെ പൃഥ്വിരാജ് ചിത്രം ഇനി പോര്‍ച്ചുഗലില്‍


പൃഥ്വിരാജും പാര്‍വ്വതിയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കേന്ദ്രകഥാപാത്രങ്ങളുടെ സഞ്ചാരപാത. സിനിമയുടെ കഥാഗതിയെ മുന്നോട്ടു നയിക്കാനും പോര്‍ച്ചുഗലിന്റെ പശ്ചാത്തലം അനിവാര്യമാണ്.

നമ്മെ ഒരുപാട് സ്വാധീനിച്ച ചില സുഹൃത്തുക്കളോ കമിതാക്കളോ എല്ലാവര്‍ക്കും ഉണ്ടാകും. അവര്‍ നമ്മുടെ അടുത്തില്ലെങ്കിലും, അവരുടെ ഓര്‍മകള്‍ ഒരു പക്ഷെ അവരെപ്പോലെ തന്നെ അവരുടെ സാന്നിദ്ധ്യമായി മാറും. അതാണ് കഥയുടെ കാതലെന്ന് രോഷ്ണി വ്യക്തമാക്കി.

യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. യെന്തിരന്‍, ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്നവേലാണ് ഛായാഗ്രഹകന്‍. ആദ്യമായിട്ടാണ് രത്നവേല്‍ മലയാളത്തില്‍ എത്തുന്നത്, ക്രിസ്മസ് അവധിക്കാണ് ചിത്രം പുറത്തിറങ്ങുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്