ആപ്പ്ജില്ല

പൃഥ്വിരാജിന്‍റെ ബോളിവുഡ് ചിത്രം 'നാം ശബാന'യുടെ പുതിയ ട്രെയിലര്‍

ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തും.

TNN 17 Mar 2017, 1:05 pm
പൃഥ്വിരാജ് വില്ലനായെത്തുന്ന ബോളിവുഡ് ചിത്രം ‘നാം ശബാന’യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് വാജ്‌പേയി, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.
Samayam Malayalam naam shabana new official theatrical trailer
പൃഥ്വിരാജിന്‍റെ ബോളിവുഡ് ചിത്രം 'നാം ശബാന'യുടെ പുതിയ ട്രെയിലര്‍


ശബാന ഖാന്‍ എന്ന സാധാരണ പെണ്‍കുട്ടി റോയുടെ ഏജന്‍റ് ആയി മാറുന്നതാണ് പ്രമേയം. അയ്യ, ഔറങ്കസേബ് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രമാണ് ശബാന. 2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്‍റെ പൂര്‍വകാലമാണ് ഈ ചിത്രത്തില്‍ കാട്ടുന്നത്. ശിവം നായര്‍ ആണ് സംവിധാനം. ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തും.



Naam Shabana New Official Theatrical Trailer

Naam Shabana is an upcoming 2017 Indian action spy thriller film directed by Shivam Nair and produced by Neeraj Pandey and Shital Bhatia under the Friday Filmworks banner. The film is a spin-off to Taapsee’s character from the 2015 film Baby.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്