ആപ്പ്ജില്ല

ഭാവി വധുവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലിലാക്കിയ ആള്‍ക്ക് സംഭവിച്ചത്

സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ വരെ ചിലര്‍ ക്യാമറയിൽ പകര്‍ത്താറുണ്ട്. അത്തരത്തിൽ ഭാവി വധുവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ തന്‍റെ മൊബൈലിൽ പകര്‍ത്തിയ യുവാവിന് പറ്റിയ വിപത്ത് ദൃശ്യവത്കരിച്ചിരിക്കുകയാണ് ''നമ്മളിൽ ഒരാള്‍''

Samayam Malayalam 31 Mar 2019, 4:02 pm

ഹൈലൈറ്റ്:

  • ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ ക്യാമറകള്‍
  • നൂറോളം സംഭവകഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം
  • അമീര്‍ അമി എഴുതി റിജോ വെള്ളാണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam short film 1
ഇന്നത്തെ സമൂഹത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒന്നാണ് മൊബൈൽ ക്യാമറകള്‍. സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ വരെ ചിലര്‍ ക്യാമറയിൽ പകര്‍ത്താറുണ്ട്. അത്തരത്തിൽ ഭാവി വധുവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ തന്‍റെ മൊബൈലിൽ പകര്‍ത്തിയ യുവാവിന് പറ്റിയ വിപത്ത് ദൃശ്യവത്കരിച്ചിരിക്കുകയാണ് ''നമ്മളിൽ ഒരാള്‍'' എന്ന ഹ്രസ്വചിത്രം.
ഇന്നത്തെ സമൂഹത്തിൽ പലയിടങ്ങളിൽ നടക്കുന്നതും പത്രവാര്‍ത്തകളിലൂടേയും മറ്റും ഏവരും അറിഞ്ഞിട്ടുള്ളതുമായ നൂറോളം സംഭവകഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. അമീര്‍ അമി എഴുതി റിജോ വെള്ളാണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആനുകാലിക സംഭവവികാസങ്ങള്‍ക്ക് നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്.

ക്രിയേറ്റീവ് ഫിലിം ഹൗസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ധനൂഷ് നാരായണും സംഗീതം വൈശാഖ് ജയും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനരചന സന്തോഷ് പേരളിയും സൗണ്ട് എഞ്ചിനീയര്‍ ജയകുമാറുമാണ്. റിജോ, അജിത് കുമാര്‍, ഹരി മേനോൻ, ജീസ ആഗ്നസ്, അഞ്ജലി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. സംവിധായകൻ ഒമര്‍ ലുലുവാണ് ഈ ഹ്രസ്വചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്