ആപ്പ്ജില്ല

ഒരു സിനിമ മുഴുവൻ മഞ്ജു ചേച്ചിയോടൊപ്പം; പടച്ചോനെ മിന്നിച്ചേക്കണേയെന്ന് നവാസ്

നടി മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ നവാസ് വള്ളിക്കുന്ന്

Samayam Malayalam 29 Dec 2019, 12:48 pm
സുഡാനി ഫ്രം നൈജീരിയ, തമാശ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ നവാസ് വള്ളിക്കുന്ന് ഇനി മഞ്ജു വാര്യര്‍ക്കൊപ്പം. മഞ്ജുവിനൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
Samayam Malayalam navas


Also Read: പൗരത്വ നിയമഭേദഗതി പച്ചയായ മുസ്ലീം വിരോധമാണ്: ശ്യാം പുഷ്കരന്‍

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ നടി ആരാണ് എന്ന ചോദ്യത്തിന് ഏതൊരു മലയാളിയുടെയും ഉത്തരങ്ങളിൽ ശോഭന ചേച്ചിക്കൊപ്പം മഞ്ജു വാര്യർ എന്ന പേരുമുണ്ടാകും,പണ്ടേ അതങ്ങനെയാ എന്നാണ് നവാസ് പറഞ്ഞിരിക്കുന്നത്. അതിപ്പോ താരത്തോടായാലും നമ്മളെ പോലെയുള്ള സാധാരണക്കാരോടായാലും ചോദിച്ചാൽ അതായിരിക്കും ഉത്തരം എന്നും താരം കുറിച്ചിരിക്കുകയാണ്.
ഈ കലാ തിലകത്തിനൊപ്പം നിന്ന് ഇത് പോലൊരു പടം തന്നെ വലിയ സ്വപ്നമായിരുന്നു,
അപ്പോളാണ് ഒരു സിനിമ മുഴുവൻ മഞ്ചു ചേച്ചിയോടൊപ്പം. പടച്ചോനെ മിന്നിച്ചേക്കണേ എന്നു കുറിച്ചുകൊണ്ടാണ് നവാസിന്‍റെ പോസ്റ്റ്.

Also Read: ഈ ഫോട്ടോയിലുള്ള 'കുഞ്ഞിപ്പെണ്ണ്' മലയാളത്തിന്‍റെ ഭാഗ്യനായികയാണ്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ലത്തീഫ് എന്ന കഥാപാത്രത്തിലൂടെയാണ് നവാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം തമാശ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജുവും നടൻ സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്