'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ നയൻതാര വെജിറ്റേറിയനായി തുടരുകയാണ്. സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ കാമുകനും സംവിധായകനുമായ വിഘ്നേഷിനൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. തിരുചെന്തൂർ ക്ഷേത്രത്തിലും ഷൂട്ടിന് മുൻപ് ഇരുവരും ദർശനം നടത്തിയിരുന്നു. മൂക്കുത്തി അമ്മനാകാൻ നയൻതാര 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയും മത്സ്യ മാസാഹാരങ്ങൾ വര്‍ജ്ജിക്കുകയും ചെയ്തിരുന്നു.
ദേവീ ഗെറ്റപ്പിൽ
2011ല്‍ പുറത്തിറങ്ങിയ ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തിന് വേണ്ടിയും നയന്‍താര ഉപവാസം അനുഷ്ഠിച്ചിരുന്നു. ചിത്രത്തില്‍ സീതയുടെ വേഷത്തിലായിരുന്നു നയൻതാര എത്തിയത്.
മൂക്കുത്തി അമ്മൻ
ന്യൂയോർക്കില്‍ ജൻമദിനാഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് നയൻസ് ചിത്രത്തിൽ ജോയിൻ ചെയ്തത്. കന്യാകുമാരിയിലെ മൂക്കുത്തി അമ്മൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഡിസംബറിൽ ചിത്രത്തിന്റെ പൂജ നടന്നത്.
ആര്‍ജെ ബാലാജി നായകൻ
ആര്‍ജെ ബാലാജിക്കൊപ്പം നയൻതാര നേരത്തേ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം ബാലാജിയ്ക്ക് നായികയായി എത്തുന്നത്. ‘നാനും റൗഡി താന്‍’ എന്ന ഹിറ്റ് സിനിമയിലാണ് ബാലാജി മുൻപ് നയൻതാരയ്ക്കൊപ്പം അഭിനയിച്ചത്.
2020 മെയ് റിലീസ്
കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മുക്കുത്തി അമ്മൻ ഈ വര്‍ഷം മെയ് മാസത്തോടെ തീയേറ്ററുകളിലെത്തും. രജനികാന്ത് നായകനായെത്തിയ ‘ദര്‍ബാര്‍’ ആണ് നയന്‍താരയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.